വാഹനാപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുള്ള വിക്കറ്റ്കീപർ ബാറ്റർ ഋഷഭ് പന്തിന്റെ രോഗമുക്തിക്കായി പ്രത്യേക പ്രാർഥന നടത്തി സഹതാരങ്ങൾ. ഉജ്ജയ്ൻ മഹാകലേശ്വർ ക്ഷേത്രത്തിലെത്തിയ സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവരാണ് പ്രാർഥന നടത്തിയത്.
ഡിസംബർ 30ന് വീട്ടിലേക്കു മടങ്ങുംവഴിയായിരുന്നു വൻ അപകടം. തലനാരിഴക്ക് ദുരന്തമൊഴിവായ സംഭവത്തിൽ പന്തിന് ഗുരുതര പരിക്കേറ്റിരുന്നു. പലവട്ടം മറിഞ്ഞ കാർ കത്തിയമർന്നെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെട്ടു. ‘‘ഋഷഭ് പന്തിന്റെ അതിവേഗ രോഗമുക്തിക്കായി ഞങ്ങൾ പ്രാർഥന നടത്തി. താരത്തിന്റെ തിരിച്ചുവരവ് ഞങ്ങൾക്ക് സുപ്രധാനമാണ്. ന്യൂസിലൻഡിനെതിരായ പരമ്പര ഞങ്ങൾ ജയിച്ചിട്ടുണ്ട്. അവസാന മത്സരത്തിനുള്ള കാത്തിരിപ്പുലുമാണ്’’- സൂര്യകുമാർ പറഞ്ഞു. ക്ഷേത്രത്തിൽ അതിരാവിലെ നടത്തുന്ന ഭസ്മ ആരതിയിയിലും താരങ്ങൾ പങ്കെടുത്തു.
ഹോൽകർ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ചയാണ് ടീം ഇന്ത്യക്ക് ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിന മത്സരം. ആധികാരിക ജയവുമായി രണ്ടു കളികളും പരമ്പരയും സ്വന്തമാക്കിയ ഇന്ത്യക്ക് നാളത്തെ മത്സരം അത്ര പ്രധാനമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.