സിഡ്നി: 2015ൽ ആസ്ട്രേലിയ അഞ്ചാംതവണ ലോകക്രിക്കറ്റ് കിരീടം ഉയർത്തുേമ്പാൾ ടീമിലുണ്ടായിരുന്ന സേവിയർ ദോഹർട്ടി ഇപ്പോൾ ആശാരിപ്പണിയിൽ വ്യാപൃതനാണ്. ആസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ പങ്കുവെച്ച വിഡിയോയിലൂടെ ദോഹർട്ടി തെൻറ പുതിയ ജോലിയെക്കുറിച്ച് വാചാലനായി.
''ആശാരിപ്പണി പരിശീലിക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട പുതിയ തൊഴിലിൽ ഞാൻ സന്തോഷവാനാണ്. ഓരോദിവസവും പുതിയ കാര്യങ്ങൾ പഠിക്കുന്ന ജോലിയാണിത്. ക്രിക്കറ്റുമായി ബന്ധമൊന്നുമില്ലന്നേയുള്ളൂ.
ക്രിക്കറ്റിൽ നിന്ന് വിരമിച്ച സമയത്ത് എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. അതുകൊണ്ട് വിരമിച്ചശേഷം പല ജോലികൾ ചെയ്തു. ഓഫിസ് ജോലിയും ക്രിക്കറ്റിെൻറ മേഖലയുമെല്ലാം ഇതിലുൾപ്പെടും. പക്ഷേ ഒടുവിൽ ഇതാണ് എെൻറ മേഖലയെന്ന് തിരിച്ചറിയുകയായിരുന്നു'' ദോഹർട്ടി വിശദീകരിക്കുന്നു.
ആസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ തെൻറ പ്രതിസന്ധികളിൽ കൂടെ നിന്നെന്നും ദോഹർട്ടി പറഞ്ഞു. സ്പിന്നറായ ദോഹർട്ടി 60 ഏകദിനങ്ങളിലും 11 ട്വൻറി 20യിലും നാലു ടെസ്റ്റുകളിലും ആസ്ട്രേലിയൻ കുപ്പായമണിഞ്ഞിട്ടുണ്ട്. 2016-17 സീസണിലാണ് 38കാരനായ ദോഹർട്ടി വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം റോഡ് സേഫ്റ്റി സീരീസിെൻറ ഭാഗമായി ഇന്ത്യയിലെത്തിയ ആസ്ട്രേലിയൻ ടീമിൽ ദോഹർട്ടിയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.