മുൻ അംപയർ ആസാദ് റഊഫ് അന്തരിച്ചു

ന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ എലൈറ്റ് പാനലിലെ മുൻ അംപയർ ആസാദ് റഊഫ് (66) അന്തരിച്ചു. പാക് സ്വദേശിയായ ആസാദ് റഊഫ് ലഹോറിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. 2006 മുതൽ 2013 വരെ ഐ.സി.സി എലൈറ്റ് പാനൽ അംഗമായിരുന്നു.

2000ലാണ് റഊഫ് ആദ്യ ഏകദിനത്തിൽ അംപയറാകുന്നത്. 2005ൽ ടെസ്റ്റ് അംപയറുമായി. 64 ടെസ്റ്റ്, 139 എകദിനം, 28 ട്വന്‍റി20, 11 വനിതാ ട്വന്‍റി20 മത്സരങ്ങളിൽ അംപയറായി മത്സരം നിയന്ത്രിച്ചിട്ടുണ്ട്. ഐ.പി.എല്ലിലും അംപയറായിരുന്നു.


പാകിസ്താനിൽ നിന്നുള്ള ഏറ്റവും മികച്ച അംപയറായി വിശേഷിപ്പിക്കപ്പെടുന്ന റഊഫ്, നേരത്തെ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാരനായും ഇറങ്ങിയിട്ടുണ്ട്. 71 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 3423 റൺസ് നേടി. 40 എ ലിസ്റ്റ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. 

Tags:    
News Summary - Former Pakistani Umpire Asad Rauf Dies At 66

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.