സിഡ്നി: നാലാം ടെസ്റ്റിൽ ദയനീയ തോൽവി വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ഡ്രസിങ് റൂമിൽ താരങ്ങളോട് അതിരൂക്ഷമായി പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇനിയും ടീമിന് ഈ രീതിയിൽ മുന്നോട്ടുപോകാൻ ആവില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന.
സാഹചര്യം മനസ്സിലാക്കി കളിക്കാനോ ഗെയിം പ്ലാനിന് അനുസരിച്ച് കളിക്കാനോ പലരും തയാറാവുന്നില്ല. സ്വാഭാവിക കളിയെന്ന പേരില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പലരും കളിക്കുന്നത്. ഇത് അനുവദിക്കാനാവില്ല. കഴിഞ്ഞ ആറുമാസം ഇഷ്ടമനുസരിച്ച് കളിക്കാന്‍ അവസരം നല്കി. ഇനിയത് പറ്റില്ല. ഇനി താന്‍ പറയുന്നതുപോലെ കളിക്കാന്‍ തയാറാവാത്തവര്‍ക്ക് പുറത്തുപോകാമെന്ന് ആരുടെയും പേര് പരാമർശിക്കാതെ ഗംഭീർ വ്യക്തമാക്കി.
അതേസമയം, ഗംഭീറും ടീം മാനേജ്മെന്റും തമ്മിൽ പ്രശ്നമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മോശം പ്രകടനത്തെ ചൊല്ലിയാണ് ടീമിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ടീമിന്റെ മോശം പ്രകടനത്തിൽ നിരാശനായിരുന്ന ഗംഭീർ വെറ്ററൻ ബാറ്റർ ചേതേശ്വർ പുജാരയെ ടീമിലെത്തിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, സെലക്ടർമാർ ഇത് തള്ളിയെന്നാണ് വാർത്തകൾ. ആസന്നമാവുന്ന ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയുടെ പ്രകടനം മോശമായാൽ ഗംഭീറിന് പകരക്കാരനെ തേടാനും ബി.സി.സി.ഐ മടിക്കില്ലെന്ന് റിപോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.