ട്വൻറി20 ലോകകപ്പ്​: കിവികൾക്ക് വിജയ സാധ്യതയെന്ന് ഗാംഗുലി

ഷാർജ: കായിക ലോകത്ത്, പ്രത്യേകിച്ച് ക്രിക്കറ്റിൽ മുൻക്കൂട്ടിയുള്ള പ്രവചനം നൂറ് ശതമാനം ശരിയാവണമെന്നില്ലെന്നും ചിലസാധ്യതകളും സന്ദർഭങ്ങളും നോക്കിയാൽ ഞായറാഴ്​ചത്തെ ലോകകപ്പ് ട്വൻറി20യിൽ ന്യൂസീലൻഡിനാണ് വിജയ സാധ്യതയെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡൻറുമായ സൗരവ് ഗാംഗുലി.

ഷാർജ അന്താരാഷ്ട്ര പുസ്​തകമേളയിൽ 'ദാദ-അൺ പ്ലഗ്​ഡ്​' എന്ന പരിപാടിയിൽ സദസുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സെമിയിൽ പോലും എത്താതെയുള്ള ഇന്ത്യയുടെ മടക്കം മനസിൽ മുറിവായി. ഫൈനൽ ആര് ജയിക്കുമെന്ന ചോദ്യത്തിന് ഉത്തരം നൽകാനുള്ള താൽപര്യം പോലും പിണങ്ങി പോയ അവസ്ഥയിലാണ് താനെന്നും ഗാംഗുലി പറഞ്ഞു.

ടീമുകളുടെ പട്ടികയെടുത്താൽ ആസ്ട്രേലിയ മികച്ച ഫോമിൽ തന്നെയാണ്. മാത്യു വെയ്​ഡ്​, മാർക്കസ് സ്​റ്റോയിനസ് എന്നിവർ പാക്കിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനം ഫൈനലിൽ ന്യൂസീലൻഡിനെതിരെ പുറത്തെടുത്താൽ പ്രവചനങ്ങളെല്ലാം ക്ലീൻബൌൾഡ് ആകും. ക്രിക്കറ്റിന് ചില നല്ല സമയങ്ങളുണ്ടെന്നും അങ്ങനെ നോക്കുകയാണെങ്കിൽ ഇത് ന്യൂസീലൻഡി​െൻറ സമയമാണെന്നാണ് കരുതുന്നതെന്നും സൗരവ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Ganguly says Kiwis have a chance to win the Twenty20 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.