ചുമതലയേറ്റ് ആറ് മാസത്തിനുള്ളിൽ പാകിസ്താന്‍റെ പരിശീലക സ്ഥാനം രാജിവെച്ച് ഗാരി കേസ്റ്റൺ

പാകിസ്താൻ ക്രിക്കറ്റ്  വൈറ്റ് ബോൾ ടീമിന്‍റെ പരിശീലക സ്ഥാനമേറ്റ് ആറ് മാസത്തിന് ശേഷം സ്ഥാനം രാജിവെച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരവും പരിശീലകനുമായ ഗാരി കേസ്റ്റൺ. 2 വർഷത്തേക്കുള്ള കരാറിലായിരുന്നു ഗാരി പാകിസ്താൻ വൈറ്റ് ബോൾ ടീമിന്‍റെ സ്ഥാനമേൽക്കുന്നത്. എന്നാൽ താരം സ്ഥാനം ഒഴിഞ്ഞെന്നാണ് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ ഏപ്രിലിലാണ് കേസ്റ്റൺ പാകിസ്താന്‍റെ പരിശീലക സ്ഥാനമേൽക്കുന്നത്. 2011ൽ  ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ടീമിന്‍റെ കോച്ചായിരുന്നു കേസ്റ്റൺ. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായുള്ള സ്വരചേർച്ചകൾ മൂലമാണ് അദ്ദേഹം ടീം വിടുന്നത്. സ്വന്തം മണ്ണിൽ വെച്ച് നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയുള്ള കോച്ചിന്‍റെ പോക്ക് ടീമിന് വിനയായേക്കും. ടീമിന്‍റെ റെഡ് ബോൾ കോച്ചായ ജേസൺ ഗില്ലെസ്പി ടീമിന്‍റെ വൈറ്റ് ബോളിലും ചുമതലയേൽക്കുമെന്ന് പി.സി.ബി അറിയിച്ചു. നവംബർ 4ന് ആസ്ട്രേലിയക്കെതിരെയാണ് പാകിസ്താന്‍റെ അടുത്ത വൈറ്റ് ബോൾ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനവും മൂന്ന് ട്വന്‍റി-20യും പാകിസ്താനും ഓസീസും കളിക്കും.

കഴിഞ്ഞ ദിവസമായിരുന്നു ആസ്ട്രേലിയക്കെതിരെയും സിംബാബ്വെക്കെതിരെയുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ബാബർ അസമിന് പകരം മുഹമ്മദ് റിസ്വാനെയാണ് പാകിസ്താൻ ക്രിക്കറ്റ് നായകനാക്കിയത്.

Tags:    
News Summary - gari kirten resigned as coach of pakistan cricket board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.