ലാഹോർ: വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനെ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പുതിയ വൈറ്റ് ബാൾ (ഏകദിന-ട്വന്റി 20 ) ക്യാപ്റ്റനായി നിയമിച്ചു. പാക് സൂപ്പർ താരം ബാബർ അസമിന് പകരക്കാരനായാണ് റിസ്വാൻ എത്തുന്നത്. വൈസ് ക്യാപ്റ്റനായി സൽമാൻ അലി ആഗയെയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) തിരഞ്ഞെടുത്തു.
വരാനിരിക്കുന്ന ഓസ്‌ട്രേലിയ, സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് നായകനെയും ഉപനായകനെയും പ്രഖ്യാപിച്ചത്.
അതേസമയം, ബാബർ അസമിനോട് നായകസ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടില്ലെന്നും സ്വന്തം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമാണ് നീക്കിയതെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് ബാബർ അസം പ്രഖ്യാപിച്ചിരുന്നു. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ ബാബർ അസം, ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവരെ അടുത്ത രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിൽ നിന്ന് ബാബറിനെ ഒഴിവാക്കിയിരുന്നു. എന്നാൽ, ആസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന, ട്വന്ററി 20 പരമ്പരയിലേക്ക് മൂവരും തിരിച്ചെത്തിയിട്ടുണ്ട്.
ആസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം സിംബാബ്‌വെയിൽ നടന്ന ആറ് വൈറ്റ് ബോൾ മത്സരങ്ങളിൽ വിശ്രമം അനുവദിച്ചു. സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി 20യിൽ നായകൻ മുഹമ്മദ് റിസ്വാനും വിശ്രമം അനുവദിച്ചിട്ടുണ്ട്.
പാകിസ്താന് വേണ്ടി 74 ഏകദിനങ്ങളിൽ നിന്ന് 40.15 ശരാശരിയിൽ 2088 റൺസും 102 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 48.7 ശരാശരിയിൽ 3313 റൺസും നേടിയ താരമാണ് പുതിയ നായകൻ മുഹമ്മദ് റിസ്വാൻ. 35 ടെസ്റ്റ് മത്സരങ്ങൾ കളിച്ച റിസ്വാൻ 41 ശരാശരിയിൽ 2009 റൺസ് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.