'ഋതുരാജിന്‍റെ അവസ്ഥ എനിക്ക് മനസിലാകുന്നു, അവൻ എന്ത് ചെയ്യും ഇനി?'; ബി.സി.സി.ഐയെ ചോദ്യം ചെയ്ത് കൃഷ്ണമാചാരി ശ്രീകാന്ത്

ഋതുരാജ് ഗെയ്ക്വാദിനെ ബി.സി.സി.ഐ അവഗണിക്കുന്നത് ചോദ്യം ചെയ്ത് മുൻ സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത്. ആഭ്യന്തര തലത്തിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്‍റി-20 പരമ്പരയിലും ആസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും താരത്തിന് ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചിട്ടില്ല.

ഇന്ത്യ എ ടീമിന്‍റെ നായകനായ ഋതുരാജാണ് ട്വന്‍റി-20യിൽ ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും ഉയർന്ന റാങ്കിങ്ങിൽ മൂന്നാമതുള്ള താരം. രോഹിത് ശർമ ഒരു മത്സരത്തിൽ പങ്കെടുക്കില്ല എന്ന സാഹചര്യം മുന്നിലിരിക്കെ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഒരു ബാക്കപ്പ് ഓപണറായി ഗെയ്ക്വാദിനെ പരിഗണിക്കാവുന്നതായിരുന്നു.

'ഋതുരാജിന്‍റെ കാര്യമെടുത്താൽ എനിക്ക് മനസിലാകുന്നില്ല, പാവം പയ്യൻ. എന്താണ് അവൻ ചെയ്യേണ്ടത്? അവൻ സെഞ്ച്വറി നേടുകയാണെങ്കിൽ ട്വന്‍റി-20 ടീമിലേക്ക് തിരിച്ചെടുക്കാമല്ലോ? അവൻ രണ്ട് ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടി, എന്നിട്ടും അവസരമില്ല. ബാക്കപ്പിന് ആവശ്യമായ സ്കോർ അവനുണ്ട്. അവൻ ഇനി എങ്ങോട്ടാണ് പോകേണ്ടത്?' ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു.

ബി.സി.സി.ഐയുടെ ലിസ്റ്റിൽ കയറിപ്പറ്റാൻ അവൻ എന്താണ് ചെയ്യേണ്ടതെന്നും അവൻ എന്തൊക്കെ ചെയ്താലും ബി.സി.സി.ഐ അവഗണിച്ചുകൊണ്ടിരിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. അവസരം നൽകുകയാണെങ്കിൽ പോലും അത് റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടിയോ ഇന്ത്യ എക്ക് വേണ്ടിയോ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ബംഗ്ലാദേശിനെതിരെ അടുത്തിടെ നടന്ന ട്വന്‍റി-20 പരമ്പരയിലും ഗെയ്ക്വാദിന് അവസരം ലഭിച്ചിരുന്നില്ല. അവസാനമായി സിംബാബ്വെക്കെതിരെയാണ് ഋതുരാജ് ഇന്ത്യക്കായി കളിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച താരം ട്വന്‍റി-20 റാങ്കിങ്ങിൽ ആദ്യ പത്തിൽ എത്തിയിരുന്നു.

Tags:    
News Summary - kris srikant blames bcci for not selecting rithuraj gaikvad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.