ക്രിക്കറ്റ് ലോകകപ്പ് പരസ്യങ്ങൾക്കായി കോടികൾ മുടക്കാൻ ആഗോള കമ്പനികൾ

1.4 ബില്യൺ ജനങ്ങളുള്ള ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ബ്രാൻഡുകളെ പ്രമോട്ട് ചെയ്യാൻ ആഗോള കമ്പനികൾ മുടക്കുന്നത് ദശലക്ഷക്കണക്കിന് ഡോളറുകൾ. ഒക്ടോബർ 5 ന് ആരംഭിച്ച് നവംബർ പകുതി വരെ നടക്കുന്ന ടൂർണമെന്റിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുക്കുന്നത്. യൂറോപ്പ് മുതൽ ഓഷ്യാനിയ വരെ ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം കാഴ്ചക്കാർ എത്തുമെന്നാണ് സ്​പോൺസർമാർ പ്രതീക്ഷിക്കുന്നത്.

ടൂർണമെന്റിനിടെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ കമ്പനികൾ ഏകദേശം 240 മില്യൺ ഡോളർ (2,000 കോടി) പരസ്യങ്ങൾക്കായി ചെലവഴിക്കുമെന്ന് ഡിലോയിറ്റ് ഇന്ത്യയുടെ പങ്കാളിയായ ജെഹിൽ തക്കർ പറഞ്ഞു. മത്സരങ്ങൾക്കിടയിൽ 10 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യ സ്ലോട്ടിന് 30 ലക്ഷം രൂപ വരെ ചെലവാകും. 2019 ലെ ലോകകപ്പിനെ അപേക്ഷിച്ച് ഇത് 40% കൂടുതലാണ്.

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദമാണ് ക്രിക്കറ്റ്. സ്‌പോൺസർഷിപ്പിലും മറ്റുമായി ഒരു വർഷം 1.5 ബില്യൺ ഡോളറിലധികം ക്രിക്കറ്റിനായി വിവിധ കമ്പനികൾ ചെലവഴിക്കുന്നുണ്ട്. ലോകകപ്പ് സമയത്ത് പരസ്യത്തിനായി പണം നൽകുന്ന ബ്രാൻഡുകളിൽ കൊക്കകോള , ഗൂഗിൾ പേ, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് തുടങ്ങിയ വലിയ കോർപ്പറേറ്റ് പേരുകളും ഉൾപ്പെടുന്നു, അതേസമയം ഐ.സി.സി.യുടെ ഔദ്യോഗിക പങ്കാളികളുടെ പട്ടികയിൽ സൗദി അരാംകോ, എമിറേറ്റ്സ്, നിസാൻ മോട്ടോർ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.

ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്റെ എക്‌സ്‌ക്ലൂസീവ് ടിവി സംപ്രേക്ഷണ അവകാശം കൈവശമുള്ള ഡിസ്‌നി സ്റ്റാർ, മദ്യ കമ്പനിയായ ഡിയാഗോ പി.എൽ.സി എന്നിവയുൾപ്പെടെ 26 സ്‌പോൺസർമാരുമായി പങ്കാളിത്തത്തിലാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ലോകകപ്പ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്കും ഊർജം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് വേളയിൽ ആരാധകർ മത്സരങ്ങൾക്കായി യാത്ര ചെയ്യുകയും റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവ ഉപയോഗിക്കുകയും ചെയ്യുന്നത് സമ്പദ്‍വ്യവസ്ഥക്ക് ഗുണകരമാവും. ഇന്ത്യയുടെ മത്സരം നടക്കുന്ന നഗരങ്ങളിൽ ഹോട്ടൽ നിരക്കിൽ ശരാശരി 150% വർധനക്ക് സാധ്യതയുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. 

Tags:    
News Summary - Global companies to spend crores on Cricket World Cup ads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.