ലോഡ്സ്: വിദേശത്തൊരു ടെസ്റ്റ് സെഞ്ച്വറി... രോഹിത് ശർമ ഇനിയും കാത്തിരിക്കേണ്ടിവരും. ലോക ക്രിക്കറ്റിെൻറ നടുത്തളമായ ലോഡ്സിെൻറ മുറ്റത്ത് ആദ്യ വിദേശ ടെസ്റ്റ് സെഞ്ച്വറിയെന്ന സ്വപ്നത്തിലേക്ക് നടന്നടുക്കുന്നതിനിടെ രോഹിത് ശർമ പുറത്തായെങ്കിലും ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ദിവസം ഇന്ത്യ െകെപ്പിടിയിലൊതുക്കി. കെ.എൽ. രാഹുലിന്റെ സെഞ്ച്വറി കരുത്തിൽ ആദ്യദിനം കളിനിർത്തുേമ്പാൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന മികച്ചനിലയിലാണ്.
തുടർച്ചയായ എട്ടാം ടെസ്റ്റിലും ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ടോസ് നഷ്ടമായെങ്കിലും ആദ്യം ബാറ്റ് ചെയ്യാൻ കിട്ടിയ അവസരം ഇന്ത്യ സമർഥമായി മുതലാക്കുന്നതാണ് ലോഡ്സിൽ കണ്ടത്. മഴ തുറിച്ചുനോക്കുന്ന മൈതാനത്തെ ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ ഇന്ത്യൻ തകർച്ച സ്വപ്നം കണ്ട് ബൗൾ ചെയ്യാൻ തീരുമാനിച്ച ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടിനെ നിരാശപ്പെടുത്തിയായിരുന്നു രോഹിത്-രാഹുൽ സഖ്യം ആദ്യ വിക്കറ്റിൽ റൺസടിച്ചുകൂട്ടിയത്. അതിനിടയിൽ മഴചാറിയപ്പോൾ ലഞ്ച് നേരത്തെയാക്കി.
വിക്കറ്റ് നഷ്ടമാകാതെ 46 റൺസുമായി ലഞ്ചിനു പിരിഞ്ഞ ഇന്ത്യക്കായി ആദ്യ ടെസ്റ്റിലെ പോലെ നങ്കൂരമുറപ്പിച്ച ബാറ്റിങ്ങായിരുന്നു ലോകേഷ് രാഹുലിെൻറതെങ്കിൽ മറുവശത്ത് അനായാസമായിരുന്നു ഹിറ്റ്മാൻ രോഹിതിെൻറ പ്രകടനം. സാം കറനെ ഒരോവറിൽ നാല് ബൗണ്ടറികളിലേക്ക് തുരത്തിയ രോഹിത് 83 പന്തിൽ അർധ സെഞ്ച്വറി കുറിച്ചു.
അതിനിടയിൽ മാർക് വുഡിനെ സ്വതസ്സിദ്ധമായ ശൈലിയിൽ പുൾ ചെയ്ത് സിക്സറിനും പറത്തി. ഇന്ത്യൻ സ്കോർ 126ൽ നിൽക്കെ ആ അത്യാഹിതം സംഭവിച്ചു. രോഹിതിെൻറ പ്രതിരോധം തകർത്ത ജെയിംസ് ആൻഡേഴ്സെൻറ പന്ത് ബാക്ഫുട്ടിൽ തട്ടി സ്റ്റംപ്സ് തെറിപ്പിച്ചപ്പോൾ ആദ്യ വിദേശ സെഞ്ച്വറിയിൽനിന്ന് വെറും 17 റൺസ് മാത്രം അകലെയായിരുന്നു രോഹിത്.
145 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സറുമടക്കമാണ് രോഹിത് 83 റൺസെടുത്തത്. തകർച്ചകളിൽ തടയണ കെട്ടി കാക്കുന്ന ചേതേശ്വർ പുജാരയെ ആൻഡേഴ്സൺ വെറും ഒമ്പത് റൺസിന് ജോണി ബെയർസ്റ്റോവിെൻറ കൈകളിൽ എത്തിച്ചു.
വിരാട് കോഹ്ലി താളം കിട്ടാതെ നിന്നപ്പോഴും മറുവശത്ത് ക്ഷമയുടെ ഇന്നിങ്സാണ് രാഹുൽ കെട്ടിയത്. 137 പന്തിൽനിന്ന് അർധ സെഞ്ച്വറി തികച്ച രാഹുൽ 127 റൺസെടുത്തിട്ടുണ്ട്. ഒരു റൺസുമായി അജിങ്ക്യ രഹാനെയാണ് കൂടെയുള്ളത്. വിരാട് കോഹ്ലി 42 റൺസെടുത്ത് പുറത്തായി. ആദ്യ ടെസ്റ്റിൽ കളിച്ച ഷാർദൂൽ ഠാക്കൂറിന് പകരം വെറ്ററൻ ബൗളർ ഇഷാന്ത് ശർമയെ ഉൾപ്പെടുത്തിയാണ് കോഹ്ലി രണ്ടാം ടെസ്റ്റിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.