ഹർമൻപ്രീത് കൗർ

കൗറിന് അർധ സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ ഇന്ത്യൻ വനിത ടീമിന് ഏഴു വിക്കറ്റ് ജയം

മിർപൂർ: ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ വനിത ടീമിന് ഏഴു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

പുറത്താകാതെ അർധസെഞ്ച്വറി നേടിയ (54) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും 38 റൺസെടുത്ത സ്മൃതി മന്ദാനയുടേയും ബാറ്റിങ്ങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. റൺസൊന്നും എടുക്കാതെ ഓപണർ ഷഫാലി വെർമയെ പുറത്താക്കി ബംഗ്ലാദേശ് ഞെട്ടിച്ചെങ്കിലും മന്ദാനയും കൗറും ചേർന്ന് വിജയ തീരത്തെത്തിക്കുകയായിരുന്നു.

ജെമീമ റോഡ്രിഗസ് 11 റൺസെടുത്ത് പുറത്തായി. യാസ്തിക ഭാട്ടിയ 9 റൺസെടുത്ത് പുറത്താകാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി സുൽത്താന ഖാത്തൂൻ രണ്ടു വിക്കറ്റെടുത്തു.

മലയാളി താരം മിന്നുമണിയുടേയും പൂജ വസ്ട്രകറിന്റെ മികച്ച ബൗളിങ്ങാണ് ബംഗ്ലാദേശിനെ 114 റൺസിലൊതുക്കിയത്. ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മിന്നുമണി ആദ്യ ഓവറിൽ തന്നെ വിക്കറ്റെടുത്ത് തുടക്കം ഗംഭീരമാക്കി. ബംഗ്ലാദേശ് ഓപണർ ഷമീമ സുൽത്താനെയാണ് മിന്നു പുറത്താക്കിയത്. ഇന്ത്യൻ സീനിയർ വനിതാ ടീമിൽ കളിക്കുന്ന ആദ്യ കേരള താരമാണ് മിന്നുമണി.

28 റൺസെടുത്ത ഷൊർണ അക്തറാണ് ബംഗ്ലാദേശ് ടോപ് സ്കോറർ. മൂന്ന് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടാം മത്സരം ചൊവ്വാഴ്ചയാണ്. 

Tags:    
News Summary - Half century for Kaur; Indian women's team won by seven wickets against Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.