രാഹുലിനും അർധസെഞ്ച്വറി; ഇന്ത്യ ലീഡിലേക്ക്

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഓപണർ യശസ്വി ജയ്സ്വാളിന് പിന്നാലെ കെ.എൽ രാഹുലും അർധസെഞ്ച്വറിയുമായി പിടിച്ചുനിന്നതോടെ ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന നിലയിലാണ് ആതിഥേയർ. ഏഴ് വിക്കറ്റ് കൈയിലിരിക്കെ 24 റൺസ് മാത്രം പിറകിലാണ് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 246 റൺസാണെടുത്തത്.

24 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിൽ രണ്ടാം ദിവസം ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. കഴിഞ്ഞ ദിവസം 73 റൺസുമായി ക്രീസിലുണ്ടായിരുന്ന താരത്തിന് ഏഴ് റൺസ് കൂടി ചേർക്കാനേ കഴിഞ്ഞുള്ളൂ. ജോ റോട്ട് സ്വന്തം പന്തിൽ പിടികൂടുകയായിരുന്നു.

അടുത്തത് ശുഭ്മൻ ഗില്ലിന്റെ ഊഴമായിരുന്നു. 66 പന്ത് നേരിട്ട് തട്ടിയും മുട്ടിയും 23 റൺസ് ചേർത്ത ഗിൽ അരങ്ങേറ്റത്തിനിറങ്ങിയ ടോം ഹാർട്ട്‍ലിക്ക് കന്നി വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ബെൻ ഡക്കറ്റാണ് പിടികൂടിയത്. തുടർന്ന് ഒരുമിച്ച രാഹുലും ശ്രേയസും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ മുന്നോട്ട് നയിക്കുകയായിരുന്നു. 55 റൺസെടുത്ത രാഹുലും 34 റൺസെടുത്ത ശ്രേയസും ചേർന്ന് നാലാം വിക്കറ്റിൽ ഇതുവരെ 63 റൺസ് ചേർത്തിട്ടുണ്ട്.

Tags:    
News Summary - Half century for Rahul too; India is in strong position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.