ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കൊച്ചി വേദിയാവുന്ന താരലേലത്തിൽ ഇംഗ്ലണ്ട് താരങ്ങൾക്ക് പൊന്നുംവില. ഇംഗ്ലണ്ട് യുവതാരം സാം കറണിനെ റെക്കോഡ് തുകക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. 18.50 കോടി രൂപ. രണ്ടു കോടി രൂപയായിരുന്നു താരത്തിന്‍റെ അടിസ്ഥാന വില.
ബെൻ സ്റ്റോക്സിനെ 16.25 കോടി രൂപക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. ആസ്ട്രേലിയൻ താരം കാമറൂൺ ഗ്രീനിനെ 17.5 കോടി രൂപക്കാണ് മുംബൈ ഇന്ത്യൻസ് വിളിച്ചെടുത്തത്. മറ്റൊരു ഇംഗ്ലണ്ട് യുവതാരമായ ഹാരി ബ്രൂക്കിനായും വാശിയേറിയ ലേലമാണ് നടന്നത്. ഒടുവിൽ സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപക്കാണ് താരത്തെ ടീമിലെത്തിച്ചത്. ഒന്നര കോടിയായിരുന്നു ബ്രൂക്കിന്‍റെ അടിസ്ഥാന വില.
ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസണെ അടിസ്ഥാന വിലയായ രണ്ടു കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് വിളിച്ചെടുത്തു. മായങ്ക് അഗർവാളിനെ 8.25 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദും അജിങ്ക്യ രഹാനെയെ 50 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിങ്സും സ്വന്തമാക്കി. വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡറെ 5.75 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.
മുൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ എന്നിവർക്കായി ആരും രംഗത്തുവന്നില്ല. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ലേലം നടക്കുന്നത്. ഐ.പി.എൽ 2023 സീസണിലേക്ക് ടീമുകൾക്ക് ഇനി ആവശ്യമുള്ള കളിക്കാരെയാണ് ലേലം വിളിക്കുന്നത്. ഹ്യൂ എഡ്മീഡ്സാണ് ലേലം നിയന്ത്രിക്കുന്നത്. ഇത്തവണ മിനി ലേലമാണ് നടക്കുന്നത്. ഓരോ ടീമിലും 25 വീതം താരങ്ങളാണ് വേണ്ടത്. ഇവരിൽ എട്ടുപേർ വിദേശികളായിരിക്കണം. കൂടുമാറ്റ ജാലകം തുറക്കുകയും നിലനിർത്തൽ പൂർത്തിയാവുകയും ചെയ്തപ്പോൾ ആകെ 87 ഒഴിവുകളാണുള്ളത്. 30 വിദേശ താരങ്ങളെ ആവശ്യമുണ്ട്. 163 താരങ്ങളെയാണ് നിലനിർത്തിയിരിക്കുന്നത്.
ലേലത്തിനു വെക്കുന്നത് 405 പേരെയും. ഇതിൽ ഇന്ത്യൻ താരങ്ങൾ 273ഉം വിദേശികൾ 132ഉം ആണ്. ടീമുകൾ ഇതിനകം 743.5 കോടി രൂപ ചെലവഴിച്ചു. അവശേഷിക്കുന്നത് 206.5 കോടി രൂപയാണ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ അക്കൗണ്ടിലാണ് കൂടുതൽ തുക ബാക്കിയുള്ളത്- 42.25 കോടി. കുറവ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും- 7.05 കോടി രൂപ.
19 താരങ്ങളുടെ അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. എല്ലാവരും വിദേശ താരങ്ങൾ. 11 പേർക്ക് 1.5 കോടി രൂപയുമുണ്ട്. ഒരു കോടി മുതലാണ് ഇന്ത്യൻ താരങ്ങളുള്ളത്.
വിവിധ ടീമുകളിലെത്തിയ മറ്റു പ്രമുഖർ
വിദേശ താരങ്ങൾ
ജെയ്സൺ ഹോൾഡർ 5.75 കോടി
രാജസ്ഥാൻ റോയൽസ്
ഹെൻ റിച് ക്ലാസൻ 5.25 കോടി
സൺറൈസേഴ്സ് ഹൈദരാബാദ്
ജോഷ് ലിറ്റിൽ 4.4 കോടി ഗുജറാത്ത് ടൈറ്റൻസ്
വിൽ ജാക്സ് 3.2 കോടി
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ആദിൽ റഷീദ് 2 കോടി
സൺറൈസേഴ്സ് ഹൈദരാബാദ്
കെയ്ൻ വില്യംസൺ 2 കോടി ഗുജറാത്ത് ടൈറ്റൻസ്
ഫിൽ സോൾട്ട് 2 കോടി ഡൽഹി കാപിറ്റൽസ്
റീസ് ടോപ്ലി 1.9 കോടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ജേ റിച്ചാർഡ്സൺ 1.5 കോടി മുംബൈ ഇന്ത്യൻസ്
ശാകിബുൽ ഹസൻ 1.5 കോടി
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ആഡം സാംപ 1.5 കോടി രാജസ്ഥാൻ റോയൽസ്
ജോ റൂട്ട് 1 കോടി രാജസ്ഥാൻ റോയൽസ്
ഇന്ത്യൻ താരങ്ങൾ
ശിവം മാവി 6 കോടി ഗുജറാത്ത് ടൈറ്റൻസ്
മുകേഷ് കുമാർ 5.5 കോടി ഡൽഹി കാപിറ്റൽസ്
വിവ്റാന്ത് ശർമ 2.6 കോടി
സൺറൈസേഴ്സ് ഹൈദരാബാദ്
മനീഷ് പാണ്ഡെ 2.4 കോടി ഡൽഹി കാപിറ്റൽസ്
മായങ്ക് ഡാഗർ 1.8 കോടി
സൺറൈസേഴ്സ് ഹൈദരാബാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.