ന്യൂഡൽഹി: സിക്സറുകളുടെ പൊടിപൂരമായ ഐ.പി.എല്ലിെൻറ 13ാം സീസണിന് ഇന്ന് കിക്കോഫ് കുറിക്കപ്പെടുേമ്പാൾ, ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസിൽ മായാതെ നിൽക്കുന്ന 'സുവർണ നിമിഷത്തിനും' 13 വയസ് തികയുകയാണ്. ആരാധകരുടെ സ്വന്തം യുവി ലോകകപ്പിൽ ഒരോവറിൽ ആറു സിക്സറുകൾ പറത്തിയ സുവർണ മുഹൂർത്തത്തിനാണ് 13 വയസ് തികയുന്നത്.
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ സെപ്റ്റംബര്‍ 19ന് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലാണ് യുവരാജ് ഇംഗ്ലീഷ് താരം സ്റ്റുവർട്ട് ബ്രോഡിനെ നാണം കെടുത്തിയത്. ആ ഓർമ പുതുക്കി സമൂഹ മാധ്യമങ്ങളിൽ സിക്‌സര്‍ വെടിക്കെട്ടിനെ ആരാധകര്‍ 'സ്മരിക്കു'കയും ചെയ്തു.
ദക്ഷിണാഫ്രിക്കയിലായിരുന്നു പ്രഥമ ട്വൻറി20 ലോകകപ്പ്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്കായി ഗൗതം ഗംഭീറും (58) വീരേന്ദര്‍ സെവാഗും (68) ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ, പൂരം തീർന്നിട്ടില്ലെന്നറിയിച്ച് അഞ്ചാമനായി ക്രീസിലെത്തിയ പഞ്ചാബുകാരൻ നിറഞ്ഞാടുകയായിരുന്നു. 16 പന്തുകള്‍ മാത്രം നേരിട്ട യുവി ഏഴു സിക്‌സും മൂന്ന് ഫോറുമടക്കം അടിച്ചെടുത്തത് 58 റണ്‍സാണ്.
12 പന്തിലായിരുന്നു യുവരാജ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ട്വൻറി20 ഫോര്‍മാറ്റില്‍ ഇന്നും വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് യുവരാജിെൻറ പേരിലാണ്. ഇന്ത്യക്കുവേണ്ടി ഒരോവറില്‍ ആറ് സിക്‌സര്‍ നേടിയ ഏക താരവും യുവരാജാണ്.
ഇന്ത്യ അടിച്ചെടുത്ത 218 റണ്‍സിന് തിരിച്ചടിച്ച ഇംഗ്ലണ്ടിന് പക്ഷേ, 200 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 18 റണ്‍സിെൻറ ജയത്തോടെ ഇന്ത്യ സെമിയിൽ പ്രവേശിക്കുകയും ചെയ്തു. സെമിയിൽ ആസ്ട്രേലിയയെയും ഫൈനലിൽ പാകിസ്താനെയും തോൽപിച്ച് ഇന്ത്യ കിരീടം നേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.