സൈബർ തട്ടിപ്പിനിരയായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും; നഷ്ടമായത് 20 കോടി രൂപ

സൈബർ തട്ടിപ്പുകൾ പൊടിപൊടിക്കുംകാലത്ത് പണമൊഴുകുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയെയും ലക്ഷ്യമിടുക സ്വാഭാവികം. 25 ലക്ഷം ഡോളറാണ് ഐ.സി.സിക്ക് നഷ്ടമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇമെയ്ൽ വഴി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. ഔദ്യോഗിക കേന്ദ്രത്തിൽനിന്നാണെന്ന് വരുത്തി പണം ഒടുക്കാൻ ആവശ്യപ്പെടുന്നതാണ് ബിസിനസ് ഇമെയ്ൽ കോംപ്രമൈസ് രീതി. അമേരിക്കൻ അന്വേഷണ സംഘത്തിനു മുമ്പാകെ ഐ.സി.സി വിഷയം അറിയിച്ചതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ദുബൈയി​ലാണ് ഐ.സി.സി ആസ്ഥാനം. ഇവിടെയുള്ള ഏതെങ്കിലും ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെട്ടാണോ മറ്റേതെങ്കിലും പ്രതിനിധികൾ വഴിയാണോ തട്ടിപ്പുസംഘം പണം ചോർത്തിയതെന്ന് വ്യക്തമായിട്ടില്ല. ഒന്നിലേറെ ഇടപാടുകൾ ന​ടന്നോയെന്നും വ്യക്തമല്ല. 

Tags:    
News Summary - ICC Falls Prey To Online Scam, Loses Close To 2.5 Million USD: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.