ദുബൈ: ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി ) അംഗത്വം സസ്പെൻഡ് ചെയ്തു. ശ്രീലങ്കൻ സർക്കാറിന്റെ അനാവശ്യമായ ഇടപെടലിനെ തുടർന്നാണ് നടപടി.
ലോകകപ്പിൽ ഒമ്പത് കളികളിൽ ഏഴിലും പരാജയപ്പെട്ട ലങ്കൻ ടീമിന്റെ ദയനീയ പ്രകടനത്തെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ രണ്ടുദിവസം മുൻപ് പുറത്താക്കിയിരുന്നു. മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അർജുന രണതുംഗയെ ഇടക്കാല അധ്യക്ഷനായി നിയമിക്കുകയും ചെയ്തു. എന്നാൽ ലങ്കൻ ക്രിക്കറ്റ് ബോർഡ് കോടതിയിൽ പോയി സർക്കാർ നടപടിയിൽ സ്റ്റേ വാങ്ങിയിരുന്നു. സ്വയംഭരണാധികാരത്തിൻ മേലുള്ള സർക്കാറിന്റെ നടപടി ചൂണ്ടിക്കാണിച്ചാണ് ഐ.സി.സി തീരുമാനം.
ഐ.സി.സി ഇന്ന് ചേർന്ന യോഗത്തിലാണ് ഗുരുതര നിയമലംഘനം ശ്രീലങ്കൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയത്. സസ്പെൻഷന്റെ വ്യവസ്ഥകൾ ഐ.സി.സി തീരുമാനിക്കും. വിലക്ക് മാറുന്നത് വരെ ശ്രീലങ്കയ്ക്ക് ഇനി ഐ.സി.സി മത്സരങ്ങൾ കളിക്കാൻ ആകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.