ബാബറോ ബട്‍ലറോ; ട്വ​ൻറി 20 ലോ​ക​ക​പ്പ് ഫൈനൽ ഇന്ന്

മെൽബൺ: 30 കൊല്ലം മുമ്പ്, അതായത് 1992ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏകദിന ലോകകപ്പ് ഫൈനൽ നടന്നു. ഇംറാൻ ഖാൻ നയിച്ച പാകിസ്താനും ഗ്രഹാം ഗൂച്ചിന്റെ ഇംഗ്ലണ്ടും നേർക്കുനേർ. 22 റൺസ് ജയവുമായി പാകിസ്താന് ലോകകിരീടം. വീണ്ടുമൊരു ലോകകപ്പ് ഫൈനലിൽ അതേ മൈതാനത്ത് ഇരു രാജ്യങ്ങളും മുഖാമുഖം വരുമ്പോൾ ചരിത്രം ആവർത്തിക്കുമോ? കുട്ടി ക്രിക്കറ്റായ ട്വന്റി20യുടെ അടുത്ത ലോക ചാമ്പ്യന്മാർ ആരെന്ന് ഞായറാഴ്ചയറിയാം. പാകിസ്താനും ഇംഗ്ലണ്ടും ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുന്നത് മൂന്നാം തവണയാണ്. ആര് ജയിച്ചാലും അവരുടെ രണ്ടാം ലോകകിരീടമാവും അത്.

ഇക്കുറി ജോസ് ബട്‍ലറുടെയും ബാബർ അഅ്സത്തിന്റെയും സംഘങ്ങൾ സെമി ഫൈനലിലെത്തിയതിന് സമാനതകളേറെ. ഗ്രൂപ് ഒന്നിലും രണ്ടിലും രണ്ടാം സ്ഥാനക്കാരായിരുന്നു യഥാക്രമം സെമി പ്രവേശനം. സൂപ്പർ 12ൽ അയർലൻഡിനോട് തോൽവി ഏറ്റുവാങ്ങിയ ടീമാണ് ഇംഗ്ലണ്ട്. പാകിസ്താനാവട്ടെ സിംബാബ്‍വെയോട് വരെ മുട്ടുമടക്കി. 

Tags:    
News Summary - icc t20 world cup final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.