ദുബൈ: കോവിഡ് കാരണം മാറ്റിവെച്ച ട്വൻറി20 ലോകകപ്പ് അടുത്ത വർഷം ഇന്ത്യയിൽ നടക്കേണ്ട ടൂർണമെൻറിനെ ബാധിക്കില്ല. 2021 ട്വൻറി20 ലോകകപ്പ് ഇന്ത്യയിലും, മാറ്റിവെച്ച ടൂർണമെൻറ് 2022ൽ ആസ്ട്രേലിയയിലും നടക്കും. അടുത്ത വർഷം ഫെബ്രുവരി-മാർച്ചിൽ ന്യൂസിലൻഡിൽ നടക്കേണ്ട വനിത ഏകദിനം ലോകകപ്പ് 2022ലേക്ക് മാറ്റിവെച്ചു. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണ് തീരുമാനം അറിയിച്ചത്.
ഇൗ വർഷം ഒക്ടോബർ-നവംബറിൽ നടക്കേണ്ട ട്വൻറി20 ലോകകപ്പ് േകാവിഡ് വ്യാപനത്തെ തുടർന്ന് നേരത്തേ മാറ്റിവെച്ചപ്പോൾ അടുത്ത വർഷത്തെ ലോകകപ്പിന് ഇന്ത്യയോ അതോ, ആസ്ട്രേലിയോ വേദിയാവുകയെന്നത് സംബന്ധിച്ച് വ്യക്തമാക്കിയിരുന്നില്ല. ഇൗ വിഷയത്തിലാണ് ഇപ്പോൾ തീരുമാനമെടുത്തത്. ഫലത്തിൽ മൂന്നു വർഷംകൊണ്ട് മൂന്ന് ലോകകപ്പാണ് ക്രിക്കറ്റ് ലോകത്തെ കാത്തിരിക്കുന്നത്. 2023 ഏകദിന ലോകകപ്പിന് ഇന്ത്യയാണ് വേദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.