ഐ.സി.സി ടെസ്റ്റ്​ റാങ്കിങ്ങിൽ കുതിപ്പുമായി അശ്വിൻ മൂന്നാമത്​; 'കരിയർ ​ബെസ്റ്റ്​' റാങ്കുമായി രോഹിത്​


ദുബൈ: അതിവേഗം 400 ടെസ്റ്റ്​ വിക്കറ്റിലെത്തിയ ഇന്ത്യൻ ബൗളറെന്ന റെക്കോഡ്​ തൊട്ട രവിചന്ദ്രൻ അശ്വിൻ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ഐ.സി.സി റാങ്കിങ്ങിൽ കുറിച്ചത്​ പുതിയ ഉയരങ്ങൾ. ബൗളിങ്ങിൽ നാലു റാങ്ക്​ കയറി അശ്വിൻ മൂന്നാമനായപ്പോൾ ഒാപണിങ്​ ബാറ്റ്​സ്​മാനായ രോഹിത്​ ശർമ കരിയറിലെ എറ്റവും മികച്ച പ്രകടനവുമായി എട്ടാം സ്​ഥാനത്തേക്കു കയറി. അഹ്​മദാബാദ്​ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ അശ്വിൻ എട്ടു വിക്കറ്റ്​ നേടിയിരുന്നു. ബാറ്റിങ്ങിൽ ആദ്യ പത്തിൽ രോഹിത്തിന്​ കൂട്ടായി വിരാട്​ കോഹ്​ലി, ചേതേശ്വർ പൂജാര എന്നിവരുമുണ്ട്​.

ബാറ്റിങ്ങിൽ ന്യൂസിലൻഡ്​ ബാറ്റ്​സ്​മാൻ കെയിൻ വില്യംസണാണ്​ ഒന്നാമത്​. ബൗളിങ്ങിൽ ആസ്​ട്രേലിയൻ പേസർ പാറ്റ്​ കമ്മിൻസ്​ ഏറ്റവും മുന്നിലുണ്ട്​.

അഹ്​മദാബാദ്​ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയ 11 വിക്കറ്റ്​ പ്രകടനവുമായി നിറഞ്ഞുനിന്ന അക്​സർ പ​േട്ടൽ 30 റാങ്ക്​ കയറി 38ലെത്തി. അക്​സർ ​പ​േട്ടലിനിത്​ രണ്ടാം ടെസ്റ്റാണ്​.

ലോകം ഏറെ ഭയക്കുന്ന ഇന്ത്യൻ പേസർ ജസ്​പ്രീത്​ ബുംറ ഒരു റാങ്ക്​ ​താഴോട്ടുപോയി. സ്​പിന്നർമാരെ തുണച്ച പിച്ചിൽ ബുംറക്ക്​ കാര്യമായി അവസരം ലഭിച്ചിരുന്നില്ല.

ഏറെ പഴി​േകട്ട അഹ്​മദാബാദ്​ പിച്ചിൽ രണ്ടു ദിവസത്തിനകം ഇന്ത്യ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയിരുന്നു.

Tags:    
News Summary - ICC Test Rankings: Ravichandran Ashwin Breaks Into Top Three, Rohit Sharma Attains Career-Best Spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.