ദുബൈ: 2031 വരെയുള്ള മുൻനിര ചാമ്പ്യൻഷിപ്പുകൾക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വേദികൾ പ്രഖ്യാപിച്ചു. നേരത്തെ അറിയിച്ച 2022ലെ ട്വൻറി20 ലോകകപ്പ്, 2023ലെ ഏകദിന ലോകകപ്പ് എന്നിവക്കു പുറമെ എട്ടു ടൂർണമെൻറുകൾക്കു കൂടിയാണ് വേദികൾ തീരുമാനമായത്. മൂന്നു മത്സരങ്ങൾക്ക് ഇന്ത്യ വേദിയാകുേമ്പാൾ പാകിസ്താനെയും ഐ.സി.സി വേദിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
2022 ഒക്ടോബർ 16 മുതൽ നവംബർ 13 വരെ തീയതികളിൽ ആസ്ട്രേലിയയിലെ അഡ്ലെയ്ഡ്, ബ്രിസ്ബെയ്ൻ, ഗീലോങ്, ഹൊബാർട്, മെൽബൺ, പെർത്ത്, സിഡ്നി എന്നിവിടങ്ങളിലാകും ട്വൻറി20 ലോകകപ്പ്. സെമി മത്സരങ്ങൾ സിഡ്നിയിലും കലാശപ്പോരാട്ടം അഡ്ലെയ്ഡ് ഓവലിലുമാകും. 2024ലെ ട്വൻറി20 ലോകകപ്പ് പുതിയ വേദിയായ യു.എസിലും വെസ്റ്റിൻഡീസിലുമാകും അരങ്ങേറുക.
നീണ്ട ഇടേവളക്കു ശേഷമാണ് പാകിസ്താൻ പ്രമുഖ ടൂർണമെൻറിന് വേദിയാകുന്നത്. 2025ലെ ചാമ്പ്യൻസ് ട്രോഫിയാകും പാക് മൈതാനങ്ങളിൽ അരങ്ങേറുക. 1996നു ശേഷം ആദ്യമായാണ് പാകിസ്താനിൽ ഐ.സി.സി ചാമ്പ്യൻഷിപ്പിന് വേദിയുണരുന്നത്. 2026ലെ ട്വൻറി20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കും. 2027ലെ ഏകദിന ലോകകപ്പ് നമീബിയ, സിംബാബ്വെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും അടുത്ത വർഷം നടക്കുന്ന ട്വൻറി20 ലോകകപ്പ് ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലുമാകും. അതേ വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിലാകും. 2031ലെ ഏകദിന ലോകകപ്പ് ഇന്ത്യയിലും ബംഗ്ലാദേശിലുമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.