ലണ്ടൻ: 7.2 ഓവറിൽ വെറും 19 റൺസ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകൾ. മൂന്ന് മെയ്ഡൻ ഓവറുകൾ. കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ജസ്പ്രീത് ബുംറ ഇംഗ്ലീഷ് ബാറ്റിങ് നിരയെ കടപുഴക്കിയപ്പോൾ ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ആതിഥേയർക്ക് ബാറ്റിങ് തകർച്ച. 25.2 ഓവറിൽ 110 റൺസ് ഇംഗ്ലണ്ട് ഓൾ ഔട്ടായി.
ഇംഗ്ലീഷ് മുൻനിരയെ ബുംറ തകർത്തെറിഞ്ഞപ്പോൾ ഒരു ഘട്ടത്തിൽ എട്ട് ഓവറിൽ 26ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായിരുന്നു. ക്യാപ്റ്റൻ ജോസ് ബട്ലർ ഉൾപ്പെടെ നാല് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. നാല് പേർ റണ്ണൊന്നുമെടുക്കാതെ പുറത്തായി.
ബുംറക്ക് പുറമേ മുഹമ്മദ് ഷമി മൂന്നും പ്രസീദ് കൃഷ്ണ ഒന്നും വിക്കറ്റ് നേടി. 30 റൺസെടുത്ത ജോസ് ബട്ലർ ആണ് ഇംഗ്ലീഷ് നിരയിലെ ടോപ്പർ. ബുംറയുടെ ഏകദിന കരിയറിലെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.