ന്യൂസിലാൻഡിനെ എറിഞ്ഞിട്ട് ഇന്ത്യ; 108 റൺസിന് പുറത്ത്

റായ്പൂർ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഇന്ത്യൻ ബൗളിങ് ആ​ക്രമണത്തിന് മുന്നിൽ കീഴടങ്ങി. 34.3 ഓവറിൽ 108 റൺസിന് ന്യൂസിലാൻഡ് പുറത്തായി.

ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഫിൻ അലനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നീട് ന്യൂസിലാൻഡിന് തുടരെത്തുടരെ വിക്കറ്റുകൾ നഷ്ടമായി. 15ന് അഞ്ച് എന്ന നിലയിലേക്ക് ന്യൂസിലാൻഡ് വീണുവെങ്കിലും 36 റൺസെടുത്ത ഗ്ലെൻ ഫിലിപ് ന്യൂസിലാൻഡ് സ്കോർ 100 കടത്തി.

ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യൻ ബൗളർമാരിൽ പന്തെടുത്ത എല്ലാവർക്കും വിക്കറ്റ് ലഭിച്ചു. 

Tags:    
News Summary - India-New Zealand second one day match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.