ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം ഏ​ക​ദി​നം ഇ​ന്ന്

 പാ​ൾ (ദ​ക്ഷി​ണാ​ഫ്രി​ക്ക): ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് എ​ട്ട് വി​ക്ക​റ്റ് ജ​യം, ര​ണ്ടാ​മ​ത്തെ ക​ളി ദ​ക്ഷി​ണാ​ഫ്രി​ക്ക നേ​ടി​യ​തും അ​തേ മാ​ർ​ജി​നി​ൽ... ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ഇ​ന്ന് പാ​ൾ ബോ​ള​ണ്ട് പാ​ർ​ക്കി​ൽ ന​ട​ക്കും. ട്വ​ന്റി20 പ​ര​മ്പ​ര​പ്പ​ങ്കി​ട്ടും ഏ​ക​ദി​ന​ത്തി​ലെ ഓ​രോ മ​ത്സ​ര​ങ്ങ​ൾ ജ‍യി​ച്ചും ഒ​പ്പ​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന ഇ​രു​ടീ​മു​ക​ൾ​ക്കും മു​ൻ​തൂ​ക്കം നേ​ടാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണി​ത്. കെ.​എ​ൽ. രാ​ഹു​ൽ ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ ടീം ​ആ​ദ്യ ക​ളി​യി​ൽ പു​റ​ത്തെ​ടു​ത്ത മി​ക​വി​ന്റെ നാ​ല​യ​ല​ത്തെ​ത്തി​യി​ല്ല ര​ണ്ടാ​മ​ത്തേ​തി​ൽ. ഫ​ലം ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് ഏ​ക​പ​ക്ഷീ​യ വി​ജ​യം.

ചൊ​വ്വാ​ഴ്ച ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​യെ 211 റ​ൺ​സി​ലൊ​തു​ക്കി പ്രോ​ട്ടീ​സ്. സാ​യ് സു​ദ​ർ​ശ​ൻ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും അ​ർ​ധ ശ​ത​ക​വു​മാ​യി തി​ള​ങ്ങി​യ​തും രാ​ഹു​ലി​ന്റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും മാ​ത്രം ആ​ശ്വാ​സം. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ സ​ന്ദ​ർ​ശ​ക ബൗ​ള​ർ​മാ​രെ കൈ​കാ​ര്യം​ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ​നി​ര അ​നാ​യാ​സ ജ​യം സ്വ​ന്ത​മാ​ക്കി. ഓ​പ​ണ​ർ ടോ​ണി ഡി ​സോ​ർ​സി‍യു​ടെ പ്ര​ക​ട​നം എ​ടു​ത്തു​പ​റ​യ​ണം.

122 പ​ന്തി​ൽ 119 റ​ൺ​സു​മാ​യി സോ​ർ​സി ക​ന്നി ശ​ത​ക​ത്തി​ൽ പു​റ​ത്താ​കാ​തെ​നി​ന്നു. ഒ​ന്നാം വി​ക്ക​റ്റി​ൽ റീ​സ ഹെ​ൻ​ഡ്രി​ക്സു​മാ​യി ചേ​ർ​ന്ന് 130 റ​ൺ​സ് കൂ​ട്ടു​കെ​ട്ടു​യ​ർ​ത്തി​യ​പ്പോ​ൾ​ത​ന്നെ ഇ​ന്ത്യ‍യു​ടെ കാ​ര്യം ഏ​റ​ക്കു​റെ തീ​രു​മാ​ന​മാ​യി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബാ​റ്റ് ചെ​യ്യാ​ൻ അ​വ​സ​രം കി​ട്ടാ​തി​രു​ന്ന മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ് ര​ണ്ടാ​മ​ത്തേ​തി​ൽ തി​ള​ങ്ങാ​നാ​യി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് ഇ​ന്ത്യ ഏ​ക​ദി​ന പ​ര​മ്പ​ര നേ​ടി​യ​ത്. 2018ൽ ​വി​രാ​ട് കോ​ഹ്‌​ലി ന​യി​ച്ച സം​ഘം ആ​റി​ൽ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചു. അ​ഞ്ചു വ​ർ​ഷ​ത്തി​നു ശേ​ഷം മ​റ്റൊ​രു അ​വ​സ​രം കൂ​ടി കൈ​വ​ന്നി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ക്ക്.

ടീം ​ഇ​വ​രി​ൽ​നി​ന്ന്

ഇ​ന്ത്യ: കെ.​എ​ൽ. രാ​ഹു​ൽ (ക്യാ​പ്റ്റ​ൻ), ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ്, സാ​യ് സു​ദ​ർ​ശ​ൻ, തി​ല​ക് വ​ർ​മ, ര​ജ​ത് പാ​ട്ടി​ദാ​ർ, റി​ങ്കു സി​ങ്, ശ്രേ​യ​സ് അ​യ്യ​ർ, സ​ഞ്ജു സാം​സ​ൺ, അ​ക്സ​ർ പ​ട്ടേ​ൽ, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ, മു​കേ​ഷ് കു​മാ​ർ, ആ​വേ​ഷ് ഖാ​ൻ, അ​ർ​ഷ്ദീ​പ് സി​ങ്, ആ​കാ​ശ് ദീ​പ്.

ദ​ക്ഷി​ണാ​ഫ്രി​ക്ക: എ​യ്ഡ​ൻ മാ​ർ​ക്രം (ക്യാ​പ്റ്റ​ൻ), നാ​ന്ദ്രെ ബ​ർ​ഗ​ർ, ടോ​ണി ഡി ​സോ​ർ​സി, റീ​സ ഹെ​ൻ​ഡ്രി​ക്‌​സ്, ഹെൻറി​ച്ച് ക്ലാ​സെ​ൻ, കേ​ശ​വ് മ​ഹാ​രാ​ജ്, ഡേ​വി​ഡ് മി​ല്ല​ർ, മി​ഹ്‌​ലാ​ലി എ​മ​പോ​ങ്വാ​ന, വി​യാ​ൻ മ​ൾ​ഡ​ർ, ബ്യൂ​റാ​ൻ ഹെ​ൻ​ഡ്രി​ക്‌​സ്. റാ​സി വാ​ൻ ഡെ​ർ ഡ​സ​ൻ, ത​ബ്രൈ​സ് ഷം​സി, ലി​സാ​ഡ് വി​ല്യം​സ്, കെ​യ്ൽ വെ​റെ​യ്ൻ.

Tags:    
News Summary - India-South Africa 3rd ODI today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.