നിരാശപ്പെടുത്തി വിരാട് കോഹ്ലി, രണ്ട് ഡക്കുകൾ, രാഹുലിന് തേർഡ് അമ്പയറിന്‍റെ പണി; ഇന്ത്യ പരുങ്ങലിൽ

ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 47 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് വീണു. ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്ന സൂപ്പർതാരം വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. അഞ്ച് റൺസെടുത്ത് ജോഷ് ഹെയ്സൽവുഡിന് വിക്കറ്റ് നൽകിയാണ് വിരാട് മടങ്ങിയത്. 12 പന്ത് മാത്രമാണ് വിരാട് ക്രീസിൽ ചിലവഴിച്ചത്.

ടീം സ്കോർ അഞ്ചിൽ നിൽക്കെ ഓപ്പണിങ് ബാറ്റർ യഷസ്വി ജയ്സ്വാൾ പൂജ്യനായി മടങ്ങിയിരുന്നു. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കൽ 23 പന്ത് നേരിട്ട് പൂജ്യനായി മടങ്ങി. ഓപ്പണിങ് ഇറങ്ങിയ കെ.എൽ. രാഹുൽ മോശമല്ലാത്ത രീതിയിൽ ബാറ്റ് വീശിയിരുന്നു. ഓസീസ് പേസ് കരുത്തിനെ മികച്ച പ്രതിരോധം കൊണ്ടാണ് അദ്ദേഹം നേരിട്ടത്. മൂന്ന് ബൗണ്ടറികളുടെ അകമ്പടിയോടെ 26 റൺസുമായി ക്രീസിൽ നിന്ന താരം അമ്പയറിങ് പിഴവ് മൂലം പുറത്തായി.



നിലവിൽ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 51ന് നാല് എന്ന നിലയിലാണ് ഇന്ത്യ. 10 റൺസുമായി ഋഷഭ് പന്തും. നാല് റൺസുമായി ദ്രുവ് ജുവലുമാണ് ക്രീസിലുള്ളത്. ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്സൽവുഡും ഓരോ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - india vs aus, kl rahul. virat kohli, devdutt padikkal, nitish kumar reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.