ആവേശം കൊടുമുടിയിൽ; അവസാന സെഷനിൽ ഇന്ത്യക്ക് ജയിക്കാൻ 228 റൺസ്, ഓസീസിന് ഏഴ് വിക്കറ്റും!

മെൽബൺ ക്രിക്കറ്റ് ടെസ്റ്റ് അതിന്‍റെ അവസാന സെഷനിലേക്ക് നീങ്ങുമ്പോൾ ആവേശകരമായ അന്ത്യമാണ് മുന്നിലുള്ളത്. അവസാന സെഷനും മിനിമം 38 ഓവറും മാത്രമുള്ള മത്സരത്തിൽ ഇന്ത്യക്ക് 228 റൺസ് വിജയിക്കാൻ വേണ്ടപ്പോൾ ആസ്ട്രേലിയക്ക് ഏഴ് വിക്കറ്റ് നേടിയാൽ വിജയിക്കാം.

നിലവിൽ 112/3 എന്ന നിലയിലാണ് ഇന്ത്യ. നായകൻ രോഹിത് ശർമ (9), കെ.എൽ. രാഹുൽ (0), വിരാട് കോഹ്ലി (5) എന്നിവരാണ് പുറത്തായ ബാറ്റർമാർ. പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റും നേടി. മികച്ച പ്രകടനം പുറത്തെടുക്കുന്ന യുവ ഓപ്പണർ യശ്വസ്വി ജയ്സ്വാളും, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. ജയ്സ്വാൾ 159 നേരിട്ട് 63 റൺസ് സ്വന്തമാക്കിയപ്പോൾ, പന്ത് 93 പന്തുകൾ കളിച്ച് 28 റൺസ് നേടിയിട്ടുണ്ട്. അഞ്ചാം ദിനം രണ്ടാം സെഷൻ ഇരുവരും മികച്ച രീതിയിൽ ബാറ്റ് വീശി. ആക്രമകാരികളായ ഇരു ബാറ്റർമാരും യാതൊരു റിസ്കുമെടുക്കാതെ മനോഹരമായി ഓസീസ് വെല്ലുവിളികളെ പ്രതിരോധിച്ചു.

ആവേശകരമായ നാലാം ടെസ്റ്റിൽ 369 റൺസായിരുന്നു ഇന്ത്യക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ ഇന്നിങ്സിൽ 474 റൺസ് നേടിയ ആസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ 234 റൺസ് നേടി പുറത്തായി. 70 റൺസ് നേടിയ മാർനസ് ലബുഷെയ്നാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ കമ്മിൻസും വാലറ്റ നിരയിൽ നഥാൻ ലിയോണും 41 റൺസ് വീതം നേടി. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി. മുഹമ്മദ് സിറാജ് മൂന്നും, രവിന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. നിതീഷ് കുമാർ റെഡ്ഡിയുടെ സെഞ്ച്വറി മികവിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 369 റൺസ് സ്വന്തമാക്കിയിരുന്നു. 

Tags:    
News Summary - India vs Australia Live score day four MCG test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.