ഫോമില്ലാതെ രോഹിത്, മ​ങ്ങി​മ​ങ്ങി കോ​ഹ്‌​ലി; ഇ​ന്ത്യ​ക്ക് വേ​ണം ബീ​റ്റ് ജ​ന​റേ​ഷ​ൻ

സി​ഡ്നി: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ടെ​സ്റ്റ് പ​ര​മ്പ​ര​യും ന​ഷ്ട​മാ​വു​ന്ന​തി​ന്റെ വ​ക്കി​ലാ​ണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം. ​സി​ഡ്നി​യി​ൽ വെ​ള്ളി​യാ​ഴ്ച ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ ട്രോ​ഫി അ​ഞ്ചാം ടെ​സ്റ്റി​ൽ ജ​യി​ച്ചാ​ൽ ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ പ​ര​മ്പ​ര 2-2ന് ​സ​മ​നി​ല‍‍യി​ൽ പി​ടി​ക്കാം. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ജേ​താ​ക്ക​ളെ​ന്ന ആ​നു​കൂ​ല്യ​ത്തി​ൽ കി​രീ​ടം നി​ല​നി​ർ​ത്തു​ക​യും ചെ​യ്യാം. മ​റി​ച്ചാ​ണ് ഫ​ല​മെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ തീ​ർ​ത്തും അ​വ​താ​ള​ത്തി​ലാ​വും. പ​രി​ശീ​ല​ക​ൻ ഗൗ​തം ഗം​ഭീ​ർ, നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ, സൂ​പ്പ​ർ ബാ​റ്റ​ർ വി​രാ​ട് കോ​ഹ്‌​ലി തു​ട​ങ്ങി​യ​വ​രു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​ക​ളു​യ​രും. ഇ​ന്ത്യ​ൻ ക്യാ​മ്പി​ൽ നി​ന്ന് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ളൊ​ന്നും അ​ത്ര ശു​ഭ​ക​ര​മ​ല്ല.

രോ​ഹി​ത്, ഇ​നി​യെ​ന്ത്?

നാ​യ​ക​ൻ, ബാ​റ്റ​ർ തു​ട​ങ്ങി​യ നി​ല​ക​ളി​ലെ​ല്ലാം പ​രാ​ജ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് രോ​ഹി​ത്. പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ ജ​യി​ച്ച​പ്പോ​ൾ ജ​സ്പ്രീ​ത് ബും​റ​യാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ. തു​ട​ർ​ന്ന് ന​ട​ന്ന മൂ​ന്നി​ൽ ര​ണ്ട് ടെ​സ്റ്റു​ക​ളും തോ​റ്റ​പ്പോ​ൾ ഒ​രെ​ണ്ണം സ​മ​നി​ല​യി​ലാ​യ​ത് മി​ച്ചം. ക​ഴി​ഞ്ഞ വ​ർ​ഷം ട്വ​ന്റി20 ലോ​ക​ക​പ്പ് നേ​ടി​യ​തി​ന് പി​ന്നാ​ലെ കു​ട്ടി​ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ച രോ​ഹി​ത് 2025ൽ ​മ​റ്റു ഫോ​ർ​മാ​റ്റു​ക​ളി​ൽ നി​ന്നും പി​ൻ​വാ​ങ്ങി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ബി.​സി.​സി.​ഐ അ​ധി​കൃ​ത​രും സെ​ല​ക്ട​ർ​മാ​രും ഇ​ത് സം​ബ​ന്ധി​ച്ച് രോ​ഹി​ത്തി​നോ​ട് ച​ർ​ച്ച ന​ട​ത്തി​യെ​ന്നാ​ണ് വി​വ​രം. എ​പ്പോ​ൾ വി​ര​മി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ങ്കി​ലും സി​ഡ്നി​യി​ൽ ന​ട​ക്കു​ന്ന അ​ഞ്ചാം ടെ​സ്റ്റി​ലും ടീം ​പ​രാ​ജ​യ​പ്പെ​ട്ടാ​ൽ അ​ധി​കം വൈ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ് ഫൈ​ന​ലി​ന് ഇ​ന്ത്യ യോ​ഗ്യ​ത നേ​ടു​ക​യാ​ണെ​ങ്കി​ൽ തീ​രു​മാ​നം നീ​ണ്ടേ​ക്കും.

മെ​ൽ​ബ​ണി​ൽ ന​ട​ന്ന നാ​ലാം ടെ​സ്റ്റി​ൽ നാ​ണം​കെ​ട്ട തോ​ൽ​വി വ​ഴ​ങ്ങി​യ​തി​നു പി​ന്നാ​ലെ രോ​ഹി​ത് ഏ​റെ നി​രാ​ശ​നാ​യി​രു​ന്നു. പ​ര​മ്പ​ര​യി​ൽ ആ​റു ഇ​ന്നി​ങ്സു​ക​ളി​ൽ​നി​ന്നാ​യി 31 റ​ൺ​സ് മാ​ത്ര​മാ​ണ് രോ​ഹി​ത്തി​ന്‍റെ സ​മ്പാ​ദ്യം. ര​ണ്ടും മൂ​ന്നും ടെ​സ്റ്റു​ക​ളി​ൽ ആ​റാം ന​മ്പ​റി​ൽ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ രോ​ഹി​ത്, മെ​ൽ​ബ​ൺ ടെ​സ്റ്റി​ൽ യ​ശ​സ്വി ജ​യ്സ്വാ​ളി​നൊ​പ്പം ഓ​പ​ണ​റാ​യി ഇ​റ​ങ്ങി​യി​ട്ടും ര​ക്ഷ​യു​ണ്ടാ​യി​ല്ല. ആ​ദ്യ മൂ​ന്നു ടെ​സ്റ്റു​ക​ളി​ൽ കെ.​എ​ൽ. രാ​ഹു​ലാ​ണ് ബാ​റ്റി​ങ് ഓ​പ​ൺ ചെ​യ്തി​രു​ന്ന​ത്. മെ​ൽ​ബ​ണി​ൽ യു​വ​താ​രം ശു​ഭ്മ​ൻ ഗി​ൽ ബെ​ഞ്ചി​ലാ​യി​രു​ന്നു. രോ​ഹി​ത് മാ​റി​നി​ന്ന് ഗി​ല്ലി​നെ അ​ന്തി​മ ഇ​ല​വ​നി​ൽ ഇ​റ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ വ​രെ ഒ​രു​ഭാ​ഗ​ത്ത് ന​ട​ക്കു​ന്നു​ണ്ട്.

മ​ങ്ങി​മ​ങ്ങി കോ​ഹ്‌​ലി

മോ​ശം ഫോ​മി​ന്‍റെ പേ​രി​ൽ പ​ഴി കേ​ൾ​ക്കു​ന്ന കോ​ഹ്‌​ലി​ക്കും ക​രി​യ​റി​ലെ ഏ​റ്റ​വും മോ​ശം വ​ർ​ഷ​മാ​ണ് ക​ട​ന്നു​പോ​യ​ത്. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ മൂ​ന്ന് ഫോ​ർ​മാ​റ്റി​ലു​മാ​യി 32 ഇ​ന്നി​ങ്സി​ൽ​നി​ന്ന് 655 റ​ൺ​സാ​ണ് 2024ൽ ​താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം. 21.83 ആ​ണ് ശ​രാ​ശ​രി. അ​ര​ങ്ങേ​റ്റ​ത്തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും മോ​ശം പ്ര​ക​ട​ന​മാ​ണി​ത്. പോ​യ വ​ർ​ഷം ഒ​റ്റ സെ​ഞ്ച്വ​റി മാ​ത്ര​മാ​ണ് കോ​ഹ്‌​ലി​ക്ക് ക​ണ്ടെ​ത്താ​നാ​യ​ത്. ര​ണ്ട് അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ​പ്പോ​ൾ, നാ​ല് ഇ​ന്നി​ങ്സി​ൽ സം​പൂ​ജ്യ​നാ​യി.

2023ൽ ​ഐ.​സി.​സി​യു​ടെ ക്രി​ക്ക​റ്റ​ർ ഓ​ഫ് ദ ​ഇ​യ​ർ ആ​യി​രു​ന്ന വി​രാ​ട് കോ​ഹ്‌​ലി ഒ​റ്റ വ​ർ​ഷം കൊ​ണ്ടാ​ണ് ക​രി​യ​റി​ലെ ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​യ​ത്. അ​ത്ത​വ​ണ 66.06 ആ​ണ് താ​ര​ത്തി​ന്‍റെ ശ​രാ​ശ​രി എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ ടോ​പ് ഓ​ർഡ​റി​ൽ ക​ളി​ക്കു​ന്ന ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​രി​ൽ ഏ​റ്റ​വും മോ​ശം പ്ര​ക​ട​നം ഇ​ത്ത​വ​ണ കോ​ഹ്‌​ലി​യു​ടേ​താ​ണ്. ആ​ദ്യ ആ​റ് സ്ഥാ​ന​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​രി​ൽ ക​ല​ണ്ട​ർ വ​ർ​ഷം നേ​ടു​ന്ന എ​ക്കാ​ല​ത്തെ​യും മോ​ശം ശ​രാ​ശ​രി എ​ന്ന റെ​ക്കോ​ഡും കോ​ഹ്‌​ലി​യു​ടെ പേ​രി​ലാ​യി.

വ​ര​ട്ടെ യു​വ​നി​ര

പ​ര​മ്പ​ര​യി​ൽ ആ​ശാ​വ​ഹ​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ വി​ര​ള​മാ​ണ്. പേ​സ​ർ ബും​റ 30 വി​ക്ക​റ്റ് നേ​ടി പ്ര​തീ​ക്ഷ കാ​ത്തു. മു​ഹ​മ്മ​ദ് സി​റാ​ജി​ന്റേ​തും ആ​കാ​ശ്ദീ​പി​ന്റേ​തും ശ​രാ​ശ​രി​യാ​യി​രു​ന്നു. സെ​ഞ്ച്വ​റി​യ​ട​ക്കം നേ​ടി​യ 21കാ​ര​ൻ നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി​യു​ടെ ഓ​ൾ​റൗ​ണ്ട് മി​ക​വ് ആ​ശ്വാ​സ​മാ​ണ്. ബാ​റ്റി​ങ്ങി​ൽ ‍ജ​യ്‍സ്വാ​ൾ മാ​ത്ര​മാ​ണ് സ്ഥി​ര​ത പു​ല​ർ​ത്തി​യ​ത്.

കെ.​എ​ൽ. രാ​ഹു​ലും ഋ​ഷ​ഭ് പ​ന്തു​മൊ​ന്നും അ​വ​സ​ര​ങ്ങ​ളേ​റെ ല​ഭി​ച്ചി​ട്ടും വ​ലി​യ സ്കോ​റു​ക​ൾ ക​ണ്ടെ​ത്തി​യി​ല്ല. ട്വ​ന്റി20​യി​ലും ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ​ക്ക് ഓ​പ്ഷ​നു​ക​ൾ ഏ​റെ​യു​ള്ള​പ്പോ​ൾ പ​ര​മ്പ​രാ​ഗ​ത ഫോ​ർ​മാ​റ്റി​ൽ വി​ജ‍യ ഇ​ല​വ​നെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി പ​രാ​ജ​യ​മാ​ണ്. 2024ന്റെ ​സം​ഭാ​വ​ന​യി​ൽ​പ്പെ​ടു​ന്ന സ​ർ​ഫ​റാ​സ് ഖാ​നു​ൾ​പ്പെ​ടെ നി​റം​മ​ങ്ങി. ടെ​സ്റ്റ് സം​ഘ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ യു​വ​താ​ര​ങ്ങ​ളെ എ​ത്തി​ക്കു​ന്ന​താ​യി​രി​ക്കും സെ​ല​ക്ട​ർ​മാ​രു​ടെ പു​തു​വ​ർ​ഷ​ത്തെ പ്ര​ധാ​ന ശ്ര​മ​ങ്ങ​ളി​ലൊ​ന്ന്.

Tags:    
News Summary - Team India need to change strategy before final BGT test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.