ദുബൈ: ചാമ്പ്യൻസ് ലീഗിൽ ഇരട്ട ഗോളുകളുടെ പ്രളയമായിരുന്നുവെങ്കിൽ ട്വൻറി20 ലോകകപ്പ് സന്നാഹമത്സരത്തിൽ ഇന്ത്യക്കും ഡബ്ൾസിെൻറ ദിനമായി. ആദ്യ സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കിയ ഇന്ത്യ രണ്ടാം സന്നാഹമത്സരത്തിൽ ആസ്ട്രേലിയയെയും തോൽപിച്ച് ലോകകപ്പിന് സർവ സജ്ജമായിക്കഴിഞ്ഞു.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും പഴുതുകളടക്കാനും ബാറ്റർമാരുടെ ഫോമില്ലായ്മ തുടച്ചുനീക്കാനും സഹായിച്ച രണ്ടു സന്നാഹമത്സരങ്ങളും വിജയിച്ച ആത്മവിശ്വാസത്തോടെയാവും കോഹ്ലിയും കൂട്ടരും ഞായറാഴ്ച ട്വൻറി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇറങ്ങുക. ആദ്യ സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനു തോൽപിച്ച ഇന്ത്യ എട്ടു വിക്കറ്റിനാണ് ആസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ആസ്ട്രേലിയ ഉയർത്തിയ 153 റൺസ് ലക്ഷ്യം മറികടക്കുമ്പോൾ 13 പന്തുകൾ ബാക്കിയായിരുന്നു.
ആദ്യ മത്സരത്തിൽ പുറത്തിരുന്ന രോഹിത് ശർമയും രണ്ടാം മത്സരത്തിൽ മിന്നിത്തിളങ്ങി. 41 പന്തിൽ 60 റൺസുമായി റിട്ടേയഡ് ആയി ഹാർദിക് പാണ്ഡ്യക്ക് പരിശീലനാവസരമൊരുക്കി. എട്ടു പന്തിൽ സിക്സറടക്കം 14 റൺസുമായി ഹാർദിക് ഫോമിലേക്കുയരുന്ന സൂചന നൽകിയപ്പോൾ 31 പന്തിൽ 39 റണ്ണുമായി ലോകേഷ് രാഹുൽ ഓപണർ സ്ഥാനമുറപ്പിച്ചു. മൂന്നു സിക്സറുകളാണ് രാഹുലിെൻറ ബാറ്റിൽനിന്ന് പറന്നത്. 27 പന്തിൽ 38 റൺസുമായി സൂര്യകുമാർ യാദവും മൂന്നാം നമ്പറിന് അവകാശവാദം ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.