ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് ലോർഡ്സിൽ ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. ആദ്യ ടെസ്റ്റിൽ വിജയം നഷ്ടപ്പെടുത്തിയ ടീം ഇന്ത്യ രണ്ടാം ടെസ്റ്റിൽ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇംഗ്ലണ്ടിനെ 391 റൺസിന് ഒതുക്കി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ ഒരു ഘട്ടത്തിൽ 200 റൺസ് ലീഡ് പോലും നേടില്ലെന്ന് കരുതിയിരുന്നു. എന്നാൽ, വാലറ്റക്കാരുടെ കരുത്തിൽ അഞ്ചാം ദിനം 298 റൺസ് സ്കോർ ബോർഡിൽ ചേർത്താണ് ഇന്ത്യ ഡിക്ലയർ ചെയ്തത്.
മത്സരത്തിൽ 271 റൺസ് ലീഡാണ് നിലവിൽ ഇന്ത്യക്കുള്ളത്. അജിൻക്യ രഹാനെ (146 പന്തിൽ അഞ്ച് ഫോറുകളടക്കം 61 റൺസ്) ഒഴികെ മുൻ നിര ബാറ്റ്സ്മാൻമാർക്കാർക്കും തിളങ്ങാനാവാത്ത മത്സരത്തിൽ ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം അർധസെഞ്ച്വറി (56) കുറിച്ചുകൊണ്ട് വാലറ്റക്കാരൻ മുഹമ്മദ് ഷമിയാണ് ചെറുത്തുനിൽപ്പ് നടത്തിയത്. 36 റൺസുമായി ജസ്പ്രീത ബുമ്രയും ഉറച്ച പിന്തുണ നൽകി. റിഷഭ് പന്ത് (46), ഇഷാന്ത് ശർമ (24) എന്നിവരെയായിരുന്നു അവസാന ദിനം ഇന്ത്യക്ക് നഷ്ടമായത്. രോഹിത് ശർമ (21), കെ.എൽ രാഹുൽ (3), ചേതേശ്വർ പുജാര (45), വിരാട് കോഹ്ലി (20) രവീന്ദ്ര ജഡേജ (3) എന്നിവരെയും നാലാം ദിവസം ഇന്ത്യക്ക് നഷ്ടമായിരുന്നു.
ആതിഥേയർക്ക് വേണ്ടി മാർക് വുഡ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മെയീൻ അലി, ഒലി റോബിൻസൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സാം കറന് ഒരു വിക്കറ്റുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.