ജയ്പുർ: ഈ കളിയൊക്കെ കളിക്കേണ്ട സമയത്ത് കളിച്ചിരുന്നെങ്കിൽ ഒരു കിരീടം ൈകയ്യിലായേനെയെന്ന് തോന്നാത്ത ഇന്ത്യക്കാരുണ്ടാവില്ല ! ലോകകപ്പിൽ അഡ്രസുണ്ടാക്കാനാവാതെ മടങ്ങിയതിനു പിന്നാലെ മാനം കാക്കാനായി സ്വന്തം മണ്ണിൽ കിവികക്കെതിരെ േപാരാട്ടത്തിനിറങ്ങിയ ഇന്ത്യ ജയിച്ചു. അവസാന ഓവർ വരെ ജയപരാജയ സാധ്യത മാറിമറിഞ്ഞ ജയ്പുർ ട്വന്‍റി20 മത്സരത്തിൽ ലോകകപ്പ് റണ്ണേഴ്സ് അപ്പുകളായ ന്യൂസിലൻഡിനെ അഞ്ചു വിക്കറ്റിനാണ് ഇന്ത്യ തോൽപിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഇതോടെ 1-0ത്തിന് മുന്നിലെത്തി.
സ്കോർ: ന്യൂസിലൻഡ് 164/6(20 ഓവർ)
ഇന്ത്യ: 166/5(19.4 ഓവർ)
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്‍റെയും കരുത്തിലാണ് ജയിച്ചത്. ക്യാപ്റ്റൻ രോഹിത് 36 പന്തിൽ 48 റൺസെടുത്തപ്പോൾ, സൂര്യകുമാർ യാദവ് 40 പന്തിൽ 62 റൺസെടുത്തു. ലോകേഷ് രാഹുൽ(15), ശ്രേയസ് അയ്യർ(5), വെങ്കിടേഷ് അയ്യർ(4) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. അവസാന ഓവറിൽ നാലാം പന്തിൽ ഫോർ അടിച്ചാണ് ഋഷഭ് പന്ത് (17) പുറത്താകാതെ ഇന്ത്യയെ ജയിപ്പിച്ചത്. അക്സർ പേട്ടൽ(1) പന്തിനൊപ്പം പുറത്താകാതെ നിന്നു.
ഒാപണർ മാർട്ടിൻ ഗപ്ടിലിന്റെയും(42 പന്തിൽ 70), മാർക്ക് കാപ്മാന്റെയും (50 പന്തിൽ 63) മികവിലാണ് കിവികൾ പൊരുതാവുന്ന സ്കോറിലെത്തിയത്. ഇരുവരുമല്ലാതെ കിവി നിരയിൽ മറ്റാർക്കും തിളങ്ങാനായില്ല. ഡാരിൽ മിച്ചൽ(0), ഗ്ലൻ ഫിലിപ്(0), റാചിൻ രവീന്ദ്ര(7) എന്നിവരെല്ലാം രണ്ടക്കം കാണാതെ പുറത്തായപ്പോൾ, മിച്ചൽ സാറ്റ്നറും(4), ടീം സൗത്തിയും(0) പുറത്താകാതെ നിന്നു. കെയിൻ വില്ല്യംസണ് വിശ്രമം അനുവദിച്ചപ്പോൾ ടീം സൗത്തിയാണ് കിവികളെ നയിക്കുന്നത്.
ഇന്ത്യക്കായി ഭുവനേശ്വർ കുമാറും ആർ അശ്വിനും രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ് ദീപക് ചഹർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.