ദുബൈ: ട്വന്‍റി 20 ലോകകപ്പിൽ ന്യൂസിലാൻഡുമായി നിർണായക മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസൺ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ടൂർണമെന്‍റിൽ ഏറിയ പങ്ക് മത്സരങ്ങളും വിജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരാണ് എന്നതിനാൽ തന്നെ ഇന്ത്യ ആശങ്കയോടെയാണ് ബാറ്റിങ്ങിനിറങ്ങുന്നത്. രോഹിത് ശർമ ബാറ്റിങ്ങിൽ താഴോട്ട് ഇറങ്ങിയപ്പോൾ ഇഷാൻ കിഷനും കെ.എൽ രാഹുലുമാണ് ഇന്ത്യക്കായി ഓപ്പണിങ്ങിന് ഇറങ്ങിയത്.
ചുമലിന് പരിക്കേറ്റ സൂര്യകുമാർ യാദവിന് പകരം ഇഷാൻ കിഷനെയും പേസർ ഭുവനേശ്വർ കുമാറിന് പകരം ഷർദുൽ ഠാക്കൂറിനെയും ടീമിലുൾപ്പെടുത്തിയതായി നായകൻ വിരാട് കോഹ്ലി അറിയിച്ചു. . ഗ്രൂപ് രണ്ടിലെ ആദ്യ കളിയിൽ പാകിസ്താനുമുന്നിൽ തകർന്നടിഞ്ഞ കോഹ്ലിക്കും കൂട്ടർക്കും ഇന്ന് ന്യൂസിലൻഡിനോട് ജയിച്ചേ തീരൂ.
തോറ്റാൽ, ലോകകിരീടം വീണ്ടെടുക്കാമെന്ന സ്വപ്നം ഏെറക്കുറെ കുഴിച്ചുമൂടാം. പിന്നീടുള്ള മൂന്നു മത്സരങ്ങൾ ജയിച്ചാലും സെമി ഫൈനൽ സാധ്യത വിദൂരമാണ്. ജയിച്ചാൽ, സെമി സാധ്യത സജീവമാക്കി നിലനിർത്താം. ഗ്രൂപ്പിൽ ഇന്ത്യക്കും ന്യൂസിലൻഡിനും അഫ്ഗാനിസ്താനുമെതിരെ ജയിച്ച പാകിസ്താൻ സെമി ഏെറക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.
ബാറ്റിങ് ഫോമിലാവണം
പാകിസ്താനെതിരെ കളിയുടെ എല്ലാ മേഖലകളിലും നിഷ്പ്രഭമായ ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെ ജയിക്കണമെങ്കിൽ പ്രകടനം ഏറെ മെച്ചപ്പെടുത്തേണ്ടിവരും. ബാറ്റിങ്ങിലും ബൗളിങ്ങിലും നിറംമങ്ങിയ നിലയിലായിരുന്നു ഇന്ത്യ.
ഇടംകൈയ്യൻ പേസർ ഷഹിൻഹാ അഫ്രീദിക്ക് മുന്നിൽ മുട്ടുമടക്കിയ ഓപണർമാരായ രോഹിത് ശർമക്കും ലോകേഷ് രാഹുലിനും ഇന്ന് സമാന എതിരാളിയെ നേരിടേണ്ടിവരും- ട്രെൻറ് ബോൾട്ടിനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.