കേപ് ടൗൺ: മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗാറിനെതിരെ റഫറി വിളിച്ച എൽ.ബി.ഡബ്ല്യൂ ഡി.ആർ.എസിൽ തിരുത്തിയതിനു പിന്നാലെ തുടങ്ങിയ വിവാദം ഒടുങ്ങുന്നില്ല.
റഫറിയെ പോലും അമ്പരപ്പിച്ചായിരുന്നു ഡി.ആർ.എസിൽ എൽഗാർ പുറത്തല്ലെന്ന വിധിയുണ്ടായത്. ഉടൻ സ്റ്റമ്പ് മൈകിനടുത്തുചെന്ന വിരാട് കോഹ്ലി കടുത്ത ഭാഷയിൽ ഡി.ആർ.എസിനെതിരെ പ്രതികരിച്ചു. എല്ലാവരും കേൾക്കാനായിട്ടായിരുന്നു ക്യാപ്റ്റന്റെ വാക്കുകൾ.
''ഇനി അവരുടെ പാഡുകളിൽ കൊള്ളിക്കരുത്. ഒന്നുകിൽ സ്റ്റമ്പ്. അല്ലെങ്കിൽ വിക്കറ്റ് കീപർക്ക് ക്യാച്ച്. ഡി.ആർ.എസിൽ അതിവിദഗ്ധരാണ് ഇരിക്കുന്നത്''- എന്നിങ്ങനെയായിരുന്നു വാക്കുകൾ. ഡി.ആർ.എസിനെതിരായ പരസ്യ നിലപാട് പുറത്തും വിവാദ കൊടുങ്കാറ്റുയർത്തി. കോഹ്ലിയെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തി. കോഹ്ലിക്ക് പിന്തുണയുമായി സഹതാരങ്ങൾ ഒപ്പം നിന്നപ്പോൾ ഡി.ആർ.എസിൽ ഇടപെടൽ സാധ്യതയുണ്ടെന്ന അഭിപ്രായമുന്നയിച്ച് വിദഗ്ധരും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.