ടറൂബ: വെസ്റ്റീൻഡീസിനെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ കളിക്കും. ഓൾറൗണ്ടർ തിലക് വർമയും മുകേഷ് കുമാറും ഇന്ത്യക്കായി ട്വന്‍റി20 അരങ്ങേറ്റം കുറിക്കും.
ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ഏകദിന, ടെസ്റ്റ് പരമ്പരകൾ നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ട്വന്റി20 പരമ്പരക്ക് ഇറങ്ങുന്നത്. അഞ്ചു മത്സര പരമ്പരയിലെ ആദ്യ കളി ടറൂബയിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിലാണ്. സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്‍ലി, രവീന്ദ്ര ജദേജ തുടങ്ങിയവർ കളിക്കുന്നില്ല.
ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ടെസ്റ്റ് പരമ്പര 1-0ത്തിന് നേടിയ ഇന്ത്യ ഏകദിനത്തിൽ 2-0ത്തിന്റെ ജയമാണ് സ്വന്തമാക്കിയത്. മുൻനിര ബാറ്റർമാരായ ഇഷാൻ കിഷനും ശുഭ്മൻ ഗില്ലും ഏകദിന പരമ്പരയിൽ ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. ഇഷാൻ മൂന്നു മത്സരങ്ങളിലും അർധശതകം കടന്നു. മധ്യനിരയിൽ വിശ്വസിക്കാവുന്നവരാണ് സൂര്യകുമാർ യാദവും സഞ്ജു സാംസണും. ക്യാപ്റ്റൻ പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനവും മുതൽക്കൂട്ടാവും.
ഇന്ത്യൻ ടീം
ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, തിലക് വർമ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, യുസ്‌വേന്ദ്ര ചാഹൽ.
വെസ്റ്റിൻഡീസ് ടീം
റോവ്‌മാൻ പവൽ (ക്യാപ്റ്റൻ), കൈൽ മേയേഴ്‌സ്, ജോൺസൺ ചാൾസ്, ഷിംറോൺ ഹെറ്റ്‌മെയർ, നിക്കോളാസ് പുരാൻ, ജേസൺ ഹോൾഡർ, അകീൽ ഹുസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിങ്, ഒബെദ് മക്കോയ്, റൊമാരിയോ ഷെപ്പേർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.