ശ്രീ​ല​ങ്ക​ക്കെ​തി​രെ ഇ​ന്ത്യ​യു​ടെ ഇ​ഷാ​ൻ കി​ഷ​ന്റെ ബാ​റ്റി​ങ്

ശ്രീ​ല​ങ്ക​യെ തകർത്ത്​ ഇ​ന്ത്യ​ക്ക് 62 റൺസ് ജയം

ല​ഖ്നോ: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് വ​​ൻ വിജയം. 62 റൺസിനാണ് രോഹിത് ശർമയും സംഘവും വിജയഭേരി മുഴക്കിയത്. ആ​ദ്യം ബാ​റ്റു​ചെ​യ്ത് 20 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 199 റ​ൺ​സ​ടി​ച്ച ഇ​ന്ത്യ ലങ്കയെ ആറിന് 137ലൊതുക്കി.

56 പ​ന്തി​ൽ 89 റ​ൺ​സ​ടി​ച്ച ഇ​ഷാ​ൻ കി​ഷ​നാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ്സ്കോ​റ​ർ. 28 പ​ന്തി​ൽ പു​റ​ത്താ​വാ​തെ 57 റ​ൺ​സ് നേ​ടി​യ ശ്രേ​യ​സ് അ​യ്യ​രും 32 പ​ന്തി​ൽ 44 റ​ൺ​സ് സ്കോ​ർ ചെ​യ്ത നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യും പി​ന്തു​ണ ന​ൽ​കി. വൻ ലക്ഷ്യം തേടിയിറങ്ങിയ ലങ്കയെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വർ കുമാറും ​െവങ്കിടേഷ് അയ്യരും ചേർന്നാണ് ഒതുക്കിയത്. 53 റൺസുമായി പുറത്താവാതെ നിന്ന ചരിത് അസലങ്ക മാത്രമാണ് ലക്ഷൻനിരയിൽ പിടിച്ചുനിന്നത്.

ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക ഇ​ന്ത്യ​യെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ബാ​റ്റു​ചെ​യ്യാ​ൻ കി​ട്ടി​യ അ​വ​സ​രം ഇ​ന്ത്യ ശ​രി​ക്കും മു​ത​ലാ​ക്കി. ത​ക​ർ​ത്ത​ടി​ച്ച കി​ഷ​നും രോ​ഹി​തും ആ​ദ്യ വി​ക്ക​റ്റി​ൽ 11.5 ഓ​വ​റി​ൽ 111 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ താ​ളം ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടി​യ കി​ഷ​ൻ ഇ​ത്ത​വ​ണ അ​വ​സ​രം പാ​ഴാ​ക്കി​യി​ല്ല. മൂ​ന്നു സി​ക്സും 10 ബൗ​ണ്ട​റി​യു​മാ​യി ത​ക​ർ​ത്ത​ടി​ച്ച കി​ഷ​ന് ഒ​രു സി​ക്സും ര​ണ്ടു ഫോ​റു​മാ​യി രോ​ഹി​തും ന​ല്ല കൂ​ട്ടു​ന​ൽ​കി​യ​തോ​ടെ സ്കോ​ർ ബോ​ർ​ഡ് അ​തി​വേ​ഗം കു​തി​ച്ചു. ലാ​ഹി​രു കു​മാ​ര​യു​ടെ പ​ന്തി​ൽ കു​റ്റി​തെ​റി​ച്ച് രോ​ഹി​ത് മ​ട​ങ്ങി​യ​തോ​ടെ മൂ​ന്നാം ന​മ്പ​റി​ൽ എ​ത്തി​യ​ത് ശ്രേ​യ​സ്. താ​ളം ക​ണ്ടെ​ത്താ​ൻ സ​മ​യ​മെ​ടു​ത്ത ശ്രേ​യ​സ് പി​ന്നീ​ട് ക​ത്തി​ക്ക​യ​റി​യ​തോ​ടെ റ​ണ്ണൊ​ഴു​കി. ര​ണ്ടു സി​ക്സും അ​ഞ്ചു ബൗ​ണ്ട​റി​യും പാ​യി​ച്ച ശ്രേ​യ​സും ര​ണ്ടാം വി​ക്ക​റ്റി​ൽ 44 റ​ൺ​സ് ചേ​ർ​ത്തു. 155ൽ ​കി​ഷ​ൻ പു​റ​ത്താ​യ​ശേ​ഷം ക്രീ​സി​ലെ​ത്തി​യ ര​വീ​ന്ദ്ര ജ​ദേ​ജ​യെ (നാ​ലു പ​ന്തി​ൽ പു​റ​ത്താ​വാ​തെ മൂ​ന്ന്) ഒ​ര​റ്റ​ത്ത് നി​ർ​ത്തി ശ്രേ​യ​സ് ആ​ഞ്ഞ​ടി​ച്ച​തോ​ടെ അ​വ​സാ​ന മൂ​ന്നോ​വ​റി​ൽ 44 റ​ൺ​സ​ടി​ച്ച ഇ​ന്ത്യ സ്കോ​ർ 199ലെ​ത്തി​ച്ചു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ടീ​മി​ലി​ടം നേ​ടി​യെ​ങ്കി​ലും ബാ​റ്റി​ങ്ങി​ന് അ​വ​സ​രം ല​ഭി​ച്ചി​ല്ല. 

Tags:    
News Summary - India won over Sri lanka in twenty20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.