ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്താനെ ബാറ്റിങ്ങിനയച്ചു; സഞ്ജുവും ജയ്സ്വാളും പുറത്തിരിക്കും

മൊ​ഹാ​ലി: അഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ അന്തിമ ഇലവനിൽ ഉൾപ്പെട്ടില്ല. പകരം ജിതേഷ് ശർമ വിക്കറ്റ് കാക്കും. ശുഭ്മാൻ ഗില്ലും തിലക് വർമയും ഇടം പിടിച്ചപ്പോൾ യശസ്വി ജയ്സ്വാൾ പുറത്തായി.

അഫ്ഗാനും ഇന്ത്യയും തമ്മിൽ ആദ്യമായാണ് ഒരു വൈറ്റ്ബാൾ ക്രിക്കറ്റ് പരമ്പര നടക്കുന്നത്. ഏ​ക​ദി​ന​ത്തി​ലോ ട്വ​ന്റി20​യി​ലോ ഇ​തു​വ​രെ ഇ​രു​ടീ​മും ത​മ്മി​ൽ പ​ര​മ്പ​ര​യി​ൽ ഏ​റ്റു​മു​ട്ടി​യി​ട്ടി​ല്ല.

ഒരു വർഷത്തിന് ശേഷം ട്വന്റി 20 ടീമിൽ തിരിച്ചെത്തിയ സീനിയേഴ്സിന്റെ സാന്നിധ്യം ടീമിന് കരുത്തേകും. അതേ സമയം, സൂപ്പർതാരം വിരാട് കോഹ്ലി ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് വിട്ടുനിൽക്കുന്നതെന്ന് കോച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മറ്റു രണ്ടു മത്സരങ്ങളിൽ താരം തിരിച്ചെത്തിയേക്കും.

നീണ്ട ഇടവേളക്ക് ശേഷമാണ് നായകൻ രോഹിത് ശർമ ട്വന്റി മത്സരത്തിൽ കളിക്കുന്നത്. 2022 ന​വം​ബ​റി​ൽ അ​ഡ​ലെ​യ്ഡി​ൽ ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ന​ട​ന്ന ട്വ​ന്റി20 ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ലാ​ണ് അ​വ​സാ​ന​മാ​യി രോ​ഹി​ത് ശ​ർ​മ​യും വി​രാ​ട് കോ​ഹ്‌​ലി​യും ക​ളി​ച്ച​ത്.

ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് വി​ശ്ര​മം തു​ട​രു​ന്ന അ​ഫ്ഗാ​നി​സ്താ​ൻ ഓ​ൾ റൗ​ണ്ട​ർ റാ​ഷി​ദ് ഖാ​നും പ​ര​മ്പ​ര​യി​ൽ ക​ളി​ക്കുന്നില്ല. ടീം ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ റാ​ഷി​ദി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. പൂ​ർ​ണാ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ത്ത​തി​നാ​ലാ​ണ് ഒ​ഴി​വാ​ക്കേ​ണ്ടി​വ​ന്ന​തെ​ന്ന് ക്യാ​പ്റ്റ​ൻ ഇ​ബ്രാ​ഹിം സ​ദ്രാ​ൻ അ​റി​യി​ച്ചു.

അന്തിമ ഇലവൻ

ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ (ക്യാപ്റ്റൻ), ശു​ഭ്മ​ൻ ഗി​ൽ, തി​ല​ക് വ​ർ​മ, ശി​വം ദു​ബെ, ജി​തേ​ഷ് ശ​ർ​മ, റി​ങ്കു സി​ങ്, അ​ക്‌​സ​ർ പ​ട്ടേ​ൽ, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, ര​വി ബി​ഷ്‌​ണോ​യ്, അ​ർ​ഷ്ദീ​പ് സി​ങ്, മു​കേ​ഷ് കു​മാ​ർ.

അ​ഫ്ഗാ​നി​സ്താ​ൻ: ഇ​ബ്രാ​ഹിം സ​ദ്രാ​ൻ (ക്യാ​പ്റ്റ​ൻ), റ​ഹ്മാ​നു​ല്ല ഗു​ർ​ബാ​സ്, റ​ഹ്മ​ത്ത് ഷാ, അ​സ്മ​ത്തു​ല്ല ഉ​മ​ർ​സാ​യി, മു​ഹ​മ്മ​ദ് ന​ബി, ന​ജീ​ബു​ല്ല സ​ദ്രാ​ൻ, ക​രീം ജ​ന​ത്, ഗു​ൽ​ബ​ദ്ദീ​ൻ നാ​യി​ബ്, ഫസൽ ഹഖ് ഫാറൂഖി, ന​വീ​നു​ൽ ഹ​ഖ്, മു​ജീ​ബു​ർ​റ​ഹ്മാ​ൻ.

Tags:    
News Summary - India won the toss and sent Afghanistan into bat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.