'ക്യാപ്റ്റനായും ബാറ്ററായും എനിക്ക് മികവ് കാണിക്കാൻ സാധിച്ചില്ല'; മത്സരശേഷം രോഹിത് ശർമയുടെ വാക്കുകൾ

ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരവും ഇന്ത്യ തോറ്റിരുന്നു. 24 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ സ്വന്തം മണ്ണിൽ ഒരു പരമ്പര വൈറ്റ് വാഷാകുന്നത്. മത്സരത്തിന് ശേഷം എല്ലാം താൻ ഏറ്റെടുക്കുന്നുവെന്നും ക്യാപ്റ്റൻ എന്ന നിലയിലും താരം എന്ന നിലയിലും പരാജയപ്പെട്ടുവെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞു.

ഇന്ത്യക്ക് ഒരുപാട് അപകടം സംഭവിച്ചെന്നും ടീമെന്ന നിലയിൽ മികച്ച് നിൽക്കാൻ സാധിച്ചില്ലെന്നും രോഹിത് പറയുന്നു. 'ഞങ്ങൾക്ക് ബോർഡിൽ റൺസ് വേണം, അത് തന്നെയായിരുന്നു എന്‍റെ മനസിൽ. എന്നാൽ അത് സംഭവിച്ചില്ല, എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല, അത് നല്ലതുമല്ല. ബാറ്റ് ചെയ്യാനിറങ്ങുമ്പോൾ എപ്പോഴും ഉള്ളിൽ ഒരു ഐഡിയ ഉണ്ടാകാറുണ്ട്. എന്നാൽ ഈ പരമ്പരയിൽ ഒന്നും സംഭവിച്ചില്ല. അത് എന്നെ നിരാശനാക്കുന്നുണ്ട്.



ഈ പിച്ചിൽ എങ്ങനെ ബാറ്റ് വീശണമെന്ന് അവർ കാണിച്ചുതന്നു (പന്ത്, ഗിൽ, ജയ്സ്വാൾ) നിങ്ങൾ പ്രോ ആക്ടീവായി മുന്നോട്ട് നീങ്ങേണ്ടതുണ്ട്. ഇത്തരത്തിലുള്ള പിച്ചിലാണ് ഞങ്ങൾ കുറച്ചുവർഷങ്ങളായി കളിക്കുന്നത്. എന്നാൽ ഈ പരമ്പരയിൽ ഇത് നടന്നില്ല. അത് വിഷമകരമാകുകയും ചെയ്തു. അതുപോലെ ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും ഞാൻ മികവ് കാട്ടിയില്ല. അത് എന്നെ വേട്ടയാടുമെന്നുറപ്പാണ്. എല്ലാവരും ഒരുപോലെ മികവ് കാണിക്കാത്തതാണ് തോൽവിയുടെ കാരണം,' രോഹിത് പറഞ്ഞു.

അവസാന മത്സരത്തിൽ 147 റൺസ് പിന്തുടർന്ന ഇന്ത്യ 25 റൺസ് അകലെ വീഴുകയായിരുന്നു. 121 റൺസിനാണ് ഇന്ത്യൻ ടീം തോറ്റത്. ആറ് വിക്കറ്റ് നേടിയ അജാസ് പട്ടേലാണ് ഇന്ത്യൻ ടീമിന്‍റെ നടുവൊടിച്ചത്. 64 റൺസ് നേടിയ ഋഷഭ് പന്തൊഴികെ ആരും മികവ് കാട്ടിയില്ല. അജാസ് പട്ടേലായിരുന്നു കളിയിലെ താരം. ബൗളർമാർ പൂന്തുവിളയാടിയ പരമ്പരയിൽ മികവുറ്റ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ന്യൂസിലാൻഡ് ബാറ്റർ വിൽ യങ്ങാണ് പ്ലെയർ ഓഫ് ദി സീരീസ്.


Tags:    
News Summary - rohit sharma's words about white wash against nz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.