ഇന്ത്യയുടെ ഭാവി നായകന്‍ എന്ന് റിഷഭ് പന്തിനെ വിശേഷിപ്പിച്ചിരുന്നവര്‍ ജസ്പ്രീത് ബുംറ കൊള്ളാം എന്ന നിലപാടിലെത്തിയിരിക്കുന്നു. ശാന്തതയോടെ ടീമിനെ നയിക്കുന്ന ബുംറ ആക്രമിക്കേണ്ട ഘട്ടത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നുവെന്ന ബോധ്യത്തിലാണിത്.
ബുംറ പുറത്താകാതെ 16 പന്തില്‍ 31 റണ്‍സടിച്ചത് ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ചിരുന്നു. രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് നായകനായ പേസ് ബൗളര്‍ അരങ്ങേറ്റ മത്സരം ആഘോഷമാക്കുകയാണ്.
വിവിധ ഫോര്‍മാറ്റുകളിലേക്ക് വ്യത്യസ്ത നായകന്‍മാരെ പരീക്ഷിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് തയാറെടുക്കുകയാണ്. ടെസ്റ്റില്‍ രോഹിത് ശര്‍മക്ക് അധികകാലം ക്യാപ്റ്റന്‍സി നിലനിര്‍ത്താനാകില്ല. റിഷഭ് പന്ത്, കെ.എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരെ ചുറ്റിപ്പറ്റിയാണ് ടെസ്റ്റ് ക്യാപ്റ്റന്‍ പദവി നില്‍ക്കുന്നത്.
യുവതാരങ്ങളെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ പ്രധാന ഘടകം സമ്മര്‍ദ്ദമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓരോ സെഷനിലും തീരുമാനങ്ങള്‍ ഉചിതമായിരിക്കണം. സമ്മര്‍ദ്ദത്തിനടിപ്പെട്ട് തീരുമാനങ്ങളെടുക്കുന്നതില്‍ പിഴവ് പറ്റാന്‍ പാടില്ല. ഇംഗ്ലണ്ടിനെതിരെ ജസ്പ്രീത് ബുംറ തന്റെ നേതൃപാടവും പ്രദര്‍ശിപ്പിച്ചു. പ്രത്യേകിച്ച് 416 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറിനെ വീഴ്ത്താന്‍ ബൗളിങ് ചെയ്ഞ്ചുകളില്‍ മികവ് കാണിച്ചു.
അലക്‌സ് ലീസ്, സാക് ക്രോളി, ഒലി പോപ്, ജോ റൂട്ട്, ജാക് ലീച് എന്നിവരെ രണ്ടാം ദിവസം തന്നെ പുറത്താക്കാന്‍ കഴിഞ്ഞു. ഓരോ ബാറ്റ്‌സ്മാനെതിരെയും അറിഞ്ഞ് ഫീല്‍ഡൊരുക്കാനും ഒപ്പം പന്തെറിഞ്ഞവരുടെ ലൈനും ലെങ്തും കൃത്യമാക്കാനും ബുംറക്ക് സാധിച്ചു.
മുന്‍ നായകന്‍ വിരാട് കോലിയുമായി ആശയവിനിമയം നടത്തുന്നതിലും സഹതാരങ്ങളുടെ അഭിപ്രായം അറിഞ്ഞ് ടീമിനെ ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹത്തിന് സാധിക്കുന്നു.
വിരാട് കോലി ഇംഗ്ലണ്ട് താരങ്ങളുമായി കൊമ്പുകോര്‍ക്കുമ്പോള്‍ അതിലൊന്നും ഇടപെടാതെ സമര്‍ത്ഥമായി ടീമിന് വേണ്ട തന്ത്രങ്ങള്‍ ഒരുക്കാന്‍ ബുംറക്ക് സാധിച്ചതാണ് ഇന്ത്യക്ക് ലഭിച്ച മേല്‍ക്കോയ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.