ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) ലോകത്തിലെ ഏറ്റവും സമ്പന്നമായ ബോർഡിയാണെന്നത് രഹസ്യമായ കാര്യമല്ല. കരാറിലുള്ള താരങ്ങൾക്ക് കോടികളാണ് ഓരോ വർഷവും പ്രതിഫലമായി നൽകുന്നത്. കൂടാതെ, കളിക്കുന്ന ഓരോ മത്സരത്തിലും മാച്ച് ഫീ ഇനത്തിലും താരങ്ങൾ ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ട്.
ഗ്രേഡ് എ പ്ലസ് വിഭാഗത്തിലുള്ള താരങ്ങൾക്ക് വർഷം ഏഴു കോടിയാണ് നൽകുന്നത്. ഗ്രേഡ് എ വിഭാഗത്തിലുള്ളവർക്ക് അഞ്ചു കോടിയും ബി, സി വിഭാഗത്തിലുള്ളവർക്ക് യഥാക്രമം മൂന്നു കോടിയും ഒരു കോടിയും വാർഷിക പ്രതിഫലമായി ബി.സി.സി.ഐ നൽകുന്നുണ്ട്. മത്സരത്തിലെ മികച്ച താരം, ടൂർണമെന്‍റിലെ മികച്ച താരം ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾക്കും പ്രത്യേകം പണം ലഭിക്കും.
എന്നാൽ, ഒരു ടെസ്റ്റ് മത്സരം കളിച്ച് ഓരോ ഇന്ത്യൻ താരവും സമ്പാദിക്കുന്ന തുക അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും. ഒരു താരത്തിന് 15 ലക്ഷം രൂപയാണ് ടെസ്റ്റിൽ മാച്ച് ഫീയായി ലഭിക്കുന്നത്. ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്കർ ട്രോഫിയിൽ നാലു ടെസ്റ്റ് മത്സരങ്ങളാണുള്ളത്. പരമ്പര പൂർത്തിയാകുന്നതോടെ ഓരോ താരത്തിനും 60 ലക്ഷം രൂപ മാത്രം മാച്ച് ഫീ ഇനത്തിൽ ലഭിക്കും.
നേരത്തെ, ഇത് ഏഴു ലക്ഷം രൂപയായിരുന്നു. 2016 ഒക്ടോബറിലാണ് തുക ഇരട്ടിയാക്കിയത്. ഏകദിനത്തിൽ മാച്ച് ഫീയായി ആറു ലക്ഷം രൂപയാണ് ഓരോ താരത്തിനും നൽകുന്നത്. ട്വന്‍റി20യിൽ മൂന്നു ലക്ഷവും. ഒരു വർഷം താരം 10 ടെസ്റ്റ് മത്സരങ്ങൾ കളിക്കുകയാണെങ്കിൽ, 50 ട്വന്‍റി20 മത്സരങ്ങൾ കളിക്കുന്നതിലൂടെ ലഭിക്കുന്ന തുക മാച്ച് ഫീയായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.