സിഡ്നി: പരിശീലനത്തിനുശേഷം വിളമ്പിയ ഭക്ഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ചൂടുള്ള വിഭവങ്ങളില്ലാത്തതാണ് ഇന്ത്യൻ താരങ്ങളെ നിരാശരാക്കിയത്.
പരിശീലന സെഷനുശേഷം ചൂടുള്ള ഭക്ഷണം നൽകിയില്ലെന്നും പകരം തണുത്ത സാൻഡ്‌വിച്ചുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് പരാതി. ഇക്കാര്യം ഇന്ത്യൻ ടീം അനൗദ്യോഗികമായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനെ (ഐ.സി.സി) അറിയിച്ചെന്നാണ് വിവരം.
'ഇന്ത്യൻ ടീമിന് നൽകിയ ഭക്ഷണം നല്ലതായിരുന്നില്ല. അവർക്ക് സാൻഡ്‌വിച്ചുകൾ മാത്രമാണ് നൽകിയത്, സിഡ്‌നിയിലെ പരിശീലനത്തിന് ശേഷം നൽകിയ ഭക്ഷണം തണുത്തതായിരുന്നു, അത്ര നല്ലതുമല്ല' -ബി.സി.സി.ഐ വൃത്തങ്ങൾ പറഞ്ഞു.
ട്വന്‍റി20 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള ഭക്ഷണം ഐ.സി.സിയാണ് നൽകുന്നത്.
വ്യാഴാഴ്ച നെതർലൻഡ്‌സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. പാകിസ്താനെതിരെ നേടിയ വിജയത്തിന്‍റെ ആവേശത്തിലാണ് താരതമ്യേന ദുർബലരായ തെതർലൻഡ്സിനെ ഇന്ത്യ നേടിരുന്നത്. ഡച്ച് ടീം ആദ്യ കളിയിൽ ബംഗ്ലാദേശിനോട് തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.