ന്യൂഡൽഹി: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്ന ഐ.പി.എൽ ടീമിനൊപ്പം ചേരുംമുെമ്പ മനസ്സിൽ താലോലിച്ച എക്കാലത്തെയും ക്രിക്കറ്റ് ഹീറോ ആയിരുന്നു വിരാട് കോഹ്ലി. സൂപർ താരത്തിന്‍റെ ചിറകേറി രാജ്യം വലിയ ഉയരങ്ങളിലേക്ക് കയറിനിന്നപ്പോഴൊക്കെയും നിശ്ശബ്ദം കൈയടിച്ചുകാത്തിരുന്നു അവൻ. ഒടുവിൽ ആഭ്യന്തര ക്രിക്കറ്റിൽ മലയാളത്തിന്‍റെ അഭിമാനമുയർത്തും പ്രകടനവുമായി നിറഞ്ഞ കഴിഞ്ഞ സീസണൊടുവിൽ അവൻ കാത്തിരുന്ന വിളിയെത്തി. ഐ.പി.എൽ പുതിയ സീസണിൽ തുക കുറഞ്ഞെങ്കിലും ബാംഗ്ലൂർ ടീമിന്‍റെ ജഴ്സിയിൽ വിരാട് കോഹ്ലിക്കൊപ്പം കളിക്കാനായിരുന്നു വിളി.
അന്നേ മൈതാനത്ത് സൂപർ താരത്തിന് കൂട്ടാകുന്നതിന്‍റെ സന്തോഷം പങ്കുവെച്ച താരത്തിന് കളിയിലും പുറത്തും 'കട്ട സപ്പോർട്ടു'മായി വിരാടുണ്ടായിരുന്നു. ആ സൗഹൃദത്തിന്‍റെ തുടർച്ച കുറിച്ചാണ് ഇന്നലെ വിരാട്- അനുഷ്ക ദമ്പതികൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ അസ്ഹറുദ്ദീൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. പുഞ്ചിരി തൂകി അനൗദ്യോഗിക വേഷത്തിലാണ് ചിത്രത്തിൽ ഇരുവരും. അസ്ഹറുദ്ദീനാകട്ടെ, ബാംഗ്ലൂർ ജഴ്സിയിലും. ഇരുവരെയും ഒന്നിച്ചുകിട്ടിയതിന്‍റെ ആഹ്ലാദം പുറത്തുകാണിക്കുന്ന ഇമോജി കൂടി ചേർത്തുവെച്ചാണ് പടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.