ബാറ്റിങ്ങിൽ​ താളം കണ്ടെത്താനാകാതെ മുംബൈ, ഹൈദരാബാദിന്​ ജയിക്കാൻ 151

ചെന്നൈ: തുടർച്ചയായ മൂന്നാംമത്സരത്തിലും ബാറ്റിങ്​ താളം കണ്ടെത്താനാകാതെ മുംബൈ ഇന്ത്യൻസ്​. സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരെ ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത മുംബൈ വിക്കറ്റ്​ നഷ്​ടപ്പെടുത്താതെ 50 പിന്നി​ട്ടെങ്കിലും പിന്നീട്​ റൺ നിരക്കുയർത്താനാകാതെ വലയുകയായിരുന്നു. 20 ഓവറിൽ അഞ്ചുവിക്കറ്റിന്​ 150 റൺസ്​ എന്ന നിലയിലാണ്​ മുംബൈ ബാറ്റിങ്​ അവസാനിപ്പിച്ചത്​.

വിക്കറ്റുകൾ കൈയ്യിലുണ്ടായിട്ടും ഹൈദരാബാദ്​ ബൗളർമാർക്കുമുമ്പിൽ റൺസ്​ കണ്ടെത്താനാകാതെ മുംബൈ ബാറ്റ്​സ്​മാൻ നട്ടം തിരിഞ്ഞു. 25 പന്തിൽ 32 റൺസുമായി നായകൻ രോഹിത്​ ശർമ പുറത്തായതിന്​ പിന്നാലെയാണ്​ മുംബൈയുടെ സ്​കോറിങ്​ വേഗം കുറഞ്ഞത്​.39 പന്തുകൾ നേരിട്ട ക്വിന്‍റൺ ഡികോക്കിന്​ 40 റൺസ്​ മാത്രം ചേർക്കാനായപ്പോൾ 21പന്തുകൾ നേരിട്ട ഇഷാൻ കിഷൻ എടുത്തത്​ 12 റൺസ്​ മാത്രമാണ്​.


സൂര്യകുമാർ യാദവ്​ 10ഉം ഹാർദിക്​ പാണ്ഡ്യ ഏഴും റൺസെടുത്ത്​ പുറത്തായി. ഇന്നിങ്​സിലെ അവസാന രണ്ട്​ പന്തുകൾ സിക്​സറിന്​ പറത്തിയ കീറൻ ​പൊള്ളാർഡാണ്​ മുംബൈയെ പൊരുതാവുന്ന സ്​കോറിലെത്തിച്ചത്​.

നാലോവറിൽ 45 റൺസ്​ വഴങ്ങിയ ഭുവനേശ്വർ കുമാറാണ്​ ഹൈദരാബാദ്​ നിരയിൽ തല്ലുവാങ്ങിയത്​. മുജീബ്​ റഹ്​മാൻ രണ്ട്​ വിക്കറ്റ്​ വീഴ്​ത്തിയപ്പോൾ ഖലീൽ അഹമ്മദും റാഷിദ്​ ഖാനും ഓരോ വിക്കറ്റുകൾ വീതം വീഴ്​ത്തി.

Tags:    
News Summary - IPL 2021: Mumbai Indians vs SunRisers Hyderabad Live Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.