ചെന്നൈ: ആദ്യ മത്സരത്തിലെ ഗംഭീര വിജയത്തിന് ശേഷം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പാഡുകെട്ടിയിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി ഗ്ലെൻ മാക്സ്വെല്ലിന്റെ വെടിക്കെട്ട്. 41 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെ 59 റൺസെടുത്ത മാക്സ്വെല്ലിന്റെ കരുത്തിൽ എട്ട് വിക്കറ്റിന് 149 റൺസാണ് ആർ.സി.ബി അടിച്ചെടുത്തത്.
ആര്‍സിബി ജഴ്‌സിയില്‍ ആദ്യത്തേതും ഐപിഎല്‍ കരിയറിലെ ഏഴാമത്തെയും ഫിഫ്റ്റി കൂടിയാണ് മാക്സ്വെൽ ഇന്ന് നേടിയത്. ആർ.സി.ബിക്ക് വേണ്ടി നായകൻ വിരാട് കോഹ്ലി 33 റൺസെടുത്തു. 29 ബോളിൽ നാല് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. ടീമിലെ മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. മലയാളി താരം ദേവ്ദത്ത് പടിക്കൽ 11 റൺസെടുത്ത് പുറത്തായി. കഴിഞ്ഞ കളിയിലെ വെടിക്കെട്ട് താരം എബി ഡിവില്ലേഴ്സ് ഒരു റൺസ് മാത്രമാണെടുത്തത്.
മൂന്നു വിക്കറ്റുകളെടുത്ത ജാസണ്‍ ഹോള്‍ഡറാണ് എസ്ആര്‍എച്ച് ബൗളിങ് നിരയിൽ അപകടകാരിയായത്. റാഷിദ് ഖാന്‍ രണ്ടു വിക്കറ്റുകളെടുത്തു. ഭുവനേശ്വര്‍ കുമാര്‍, ഷഹബാസ് നദീം, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.