ന്യൂഡൽഹി: കോവിഡിെൻറ രണ്ടാം തരംഗം മൂലം താൽക്കാലികമായി നിർത്തിവെച്ച ഐ.പി.എൽ മത്സരങ്ങൾ സെപ്തംബർ 19ന് പുനഃരാരംഭിക്കുമെന്ന് സൂചന. യു.എ.ഇയിലായിരിക്കും മത്സരങ്ങൾ നടക്കുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ബി.സി.സി.ഐയും എമിറേറ്റസ് ക്രിക്കറ്റ് ബോർഡും തമ്മിൽ പുരോഗമിക്കുകയാണ്. ദുബൈ, അബുദാബി, ഷാർജ തുടങ്ങിയ നഗരങ്ങളിലായിരിക്കും ടൂർണമെൻറ് നടക്കുക.
25 ദിവസത്തിനുള്ളിലായിരിക്കും ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ പൂർത്തിയാക്കുക. വിദേശതാരങ്ങളെ ഉറപ്പാക്കാൻ വിവിധ ക്രിക്കറ്റ് ബോർഡുകളുമായി ബി.സി.സി.ഐ ചർച്ചകൾക്ക് തുടക്കം കുറിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ട്വൻറി 20 ലോകകപ്പ് ഉൾപ്പടെ നടക്കുന്ന സാഹചര്യത്തിൽ എത്രത്തോളം വിദേശതാരങ്ങൾ ടൂർണമെൻറിനെത്തുമെന്നത് സംബന്ധിച്ച് ആശങ്കയുണ്ട്.
ഇംഗ്ലണ്ട് താരങ്ങൾ ടൂർണമെൻറിനെത്തില്ലെന്നാണ് സൂചന. ഇത് ചില ഐ.പി.എൽ ടീമുകളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.