മുംബൈ: ഈ വർഷത്തെ ഐ.പി.എൽ ഇന്ത്യയിൽ തന്നെ നടത്താൻ ധാരണയായതായി സൂചന. ഐ.പി.എൽ ഗവേണിങ് കൗൺസിൽ അംഗങ്ങളും ടീം ഉടമകളും തമ്മിൽ നടത്തിയ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇന്ത്യയിൽ ഐ.പി.എൽ നടത്താൻ തന്നെയാണ് ബി.സി.സി.ഐയുടെ തീരുമാനമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 27 മുതൽ ടൂർണമെന്‍റ് ആരംഭിക്കുമെന്ന് സൂചന ഐ.പി.എൽ ഗവേണിങ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേലും നൽകിയിട്ടുണ്ട്.
മുംബൈയിലും പൂണെയിലുമായി ടൂർണമെന്‍റ് നടത്താനാണ് ഇപ്പോൾ ബി.സി.സി.ഐ നീക്കം ആരംഭിച്ചിരിക്കുന്നത്. മുംബൈയും പൂണെയും വേദിയാവുമ്പോൾ റോഡിലൂടെ തന്നെ കളിക്കാർക്ക് ഇരു ഗ്രൗണ്ടുകളിലും എത്താൻ സാധിക്കും. ഇത് വിമാനയാത്രയിലെ കോവിഡ് ഭീഷണി ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് ബി.സി.സി.ഐയുടെ പ്രതീക്ഷ.
ഇത്തവണത്തെ ഐ.പി.എല്ലിൽ ടീമുകളുടെ എണ്ണവും ഉയർന്നിട്ടുണ്ട്. രണ്ട് ടീമുകളാണ് പുതുതായി എത്തിയത്. അഹമ്മദാബാദ്, ലഖ്നോ എന്നീ ടീമുകളാണ് ഈ വർഷം മുതൽ ഐ.പി.എല്ലിന്‍റെ ഭാഗമാവുക.സി.വി.സി കാപ്പിറ്റലാണ് അഹമ്മദാബാദ് ടീമിന്‍റെ ഉടമ. 5625 കോടിക്കാണ് സി.വി.സി കാപ്പിറ്റൽ ടീമിനെ സ്വന്തമാക്കിയത്. 7090 കോടിക്ക് ആർ.പി.എസ്.ജി ഗ്രൂപ്പ് അഹമ്മദാബാദ് ടീമിനെ സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.