മുംബൈ: പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് കോച്ച് സ്ഥാനം ഒഴിഞ്ഞ് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. 2022 ഐ.പി.എല്‍ ആരംഭിയ്ക്കുവാന്‍ ഇരിക്കവേയാണ് ജാഫറിന്റെ പിന്മാറ്റം. 2019 മുതൽ ഫ്രാഞ്ചൈസിയുമായി സഹകരിച്ച് വരികയായിരുന്നു വസീം. അന്നത്തെ കിംഗ്സ് ഇലവൻ പഞ്ചാബിൽ ചേരുകയും 2021 സീസൺ വരെ സപ്പോർട്ട് സ്റ്റാഫുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു.
ലേലത്തിന് മുമ്പ് മായങ്ക് അഗര്‍വാളിനെയും അര്‍ഷ്ദീപ് സിംഗിനെയും യഥാക്രമം 12 കോടിയും 4 കോടിയും നല്‍കിയാണ് പഞ്ചാബ് നിലനിര്‍ത്തിയത്. ഫെബ്രുവരി 12,13 തിയതികളിലാണ് ഐ.പി.എൽ മെഗാലേലം നടക്കുന്നത്.
ബെംഗളൂരുവില്‍ നടക്കുന്ന മെഗാ ലേലം രാവിലെ 11 മണിക്കാണ് തുടങ്ങുക. ലേലത്തിന് രജിസ്റ്റര്‍ ചെയ്ത 1214 താരങ്ങളില്‍ 590 പേരെയാണ് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് 48 താരങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.