ഐ.പി.എല്ലിൽ ചിയർ​ലീഡേഴ്സിന് എന്ത് പ്രതിഫലം കിട്ടും?

പലതും പഴയ പ്രതാപത്തോടെ തിരിച്ചെത്തിയെന്നതാണ് ഇത്തവണ ഐ.പി.എല്ലിലെ സവിശേഷത. മൂന്നു വർഷത്തെ ഇടവേളക്കു ശേഷം ചിയർ ലീഡേഴ്സും തിരിച്ചുവന്നുകഴിഞ്ഞു. ഐ.പി.എൽ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ചിയർ ലീഡേഴ്സ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അപ്രത്യക്ഷരായിരുന്നത്. പണമൊഴുകുന്ന ഇന്ത്യൻ പ്രിമിയർ ലീഗിൽ ഇവർ എത്രത്തോളം സമ്പാദിക്കുന്നുവെന്നതും കൗതുകമാണ്.

ടീമുകൾക്കനുസരിച്ച് വ്യത്യാസമുണ്ടെങ്കിലും ശരാശരി ഒരു മത്സരത്തിന് 14,000- 17,000 രൂപ ലഭിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ചെന്നൈ, പഞ്ചാബ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ടീമുകൾ ഒരു മത്സരത്തിന് 12,000 രൂപയിൽ കൂടുതലാണ് നൽകുന്നത്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകൾ ശരാശരി 20,000 രൂപയും നൽകുന്നു. 24,000 രൂപ വീതം നൽകുന്ന കൊൽക്കത്ത ​​നൈറ്റ് റൈഡേഴ്സ് ആണ് ഏറ്റവും ഉയർന്ന പ്രതിഫലം നൽകുന്നത്. ഓരോ കളിയിലെയും പ്രതിഫലത്തിന് പുറമെ പ്രകടന മികവിന് ബോണസും ആഡംബര ഹോട്ടലുകളിൽ താമസമുൾപ്പെടെ സൗകര്യങ്ങളും ഇവർക്ക് ലഭിക്കും.

ചിയർ ലീഡേഴ്സ് ആയി എത്തുന്നവരിൽ ഏറിയകൂറും വിദേശികളാണെന്ന സവിശേഷതയുണ്ട്. വിശദമായ അഭിമുഖത്തിനൊടുവിലാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. ഡാൻസിങ്, മോഡലിങ്, വലിയ ആൾക്കൂട്ടത്തിന് മുന്നിൽ ​നിൽക്കാനുള്ള മികവ് തുടങ്ങിയവയാണ് പരിഗണിക്കുക.

ഇത്തവണ കാണികളിലുമുണ്ട് വലിയ മാറ്റം. 14 കോടി പേരാണ് ഉദ്ഘാടന മത്സരം കാണാ​​​നെത്തിയത്. ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപർ കിങ്സും തമ്മിലായിരുന്നു മത്സരം. 

Tags:    
News Summary - IPL 2023 Cheerleaders Earnings Per Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.