ഇന്ത്യൻ പ്രീമിയർ ലീഗിലെ വിജയ കിരീടം നേടാൻ പുതിയ തന്ത്രങ്ങളും തകർപ്പൻ സ്ക്വാഡുമായാണ് ലഖ്നോ സൂപ്പർ ജയന്റ്സ് ഇത്തവണ മൈതാനത്തെത്തുക. കഴിഞ്ഞ സീസണിൽ രംഗപ്രവേശം ചെയ്ത ടീം പ്ലേഓഫ് വരെ നന്നായി കളിച്ചു. എതിരാളികളുടെ ദൗർബല്യങ്ങളും മികവുമെല്ലാം നേരിൽകണ്ടും പഠിച്ചുമാണ് ഇത്തവണ ടീം പോരാട്ടത്തിന് ഇറങ്ങുന്നത്. കരുത്തരായ ഡൽഹി കാപിറ്റൽസുമായാണ് സൂപ്പർ ജയന്റ്സിന്റെ ആദ്യ മത്സരം.
മികച്ച താരനിരയുള്ള ടീമിന് ഒത്തിണക്കം ഉറപ്പിക്കാനായാൽ ആദ്യ മത്സരത്തിൽതന്നെ തിളങ്ങാനാവും. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വമ്പൻ ടീമുകളെയെല്ലാം മറികടന്ന് മികച്ച ഫോം കണ്ടെത്താനായാൽ ഈ സീസണോടെ സൂപ്പർ ജയന്റ്സിനും ഗാലറിയിൽ ആരാധകർ നിറയും. സ്റ്റമ്പിന് പിറകിൽ വിക്കറ്റ് കീപ്പറായും ക്രീസിൽ ഉഗ്രൻ ബാറ്റ്സ്മാനായും തിളങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റർ കെ.എൽ. രാഹുലാണ് ടീമിനെ നയിക്കുന്നത്. രാഹുലിന്റെ മുൻപരിചയം സൂപ്പർ ജയന്റ്സിന് മുതൽക്കൂട്ടാവും. ക്വിന്റൻ ഡി കോക്കാണ് സൂപ്പർ ജയന്റ്സിന്റെ മറ്റൊരു സൂപ്പർതാരം.
വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും അസാമാന്യം കഴിവുള്ള ക്വിന്റനിലും ഇത്തവണ വലിയ പ്രതീക്ഷയുണ്ട്. ഇടംകൈയൻ നിക്കോളസ് പൂരനും മാർകസും ഫോമിലായാൽ ഗാലറിയുടെ ആവേശം കൊടുമുടി കയറും. ആവേഷ് ഖാൻ, അമിത് മിശ്ര, ജയ്ദേവ് ഉനദ്കട്ട് എന്നിവരാണ് ബൗളിങ്ങിലെ മിന്നുംതാരങ്ങൾ. കെ.എൽ. രാഹുലും, ക്വിന്റൻ ഡികോക്കുമായിരിക്കും ഓപണർ ബാറ്റ്സ്മാൻമാരായി ഇറങ്ങാൻ സാധ്യത.
സിംബാബ്വെ ദേശീയ ക്രിക്കറ്റ് ടീമിന്റെ ബാറ്റ്സ്മാനായും വിക്കറ്റ് കീപ്പറായും തിളങ്ങിയിരുന്ന ആൻഡി ഫ്ലവറാണ് സൂപ്പർ ജയന്റ്സിന്റെ പരിശീലകൻ. ടീം രൂപവത്കരിച്ചപ്പോൾതന്നെ മുഖ്യപരിശീലകനായി ഇദ്ദേഹം ചുമതലയേറ്റിട്ടുണ്ട്. പരിശീലനരംഗത്ത് ഏറെ മികവ് തെളിയിച്ചയാളാണ് ആൻഡി. കളിച്ചും പരിശീലിപ്പിച്ചും ഏറെ പരിചയമുള്ള ഇദ്ദേഹത്തിന്റെ സേവനം സൂപ്പർ ജയന്റ്സിന് ആവേശം പകരും.
ഏപ്രിൽ 1 - ഡൽഹി കാപിറ്റൽസ്
ഏപ്രിൽ 3 - ചെന്നൈ സൂപ്പർ കിങ്സ്
ഏപ്രിൽ 7 - സൺ റൈസേഴ്സ് ഹൈദരാബാദ്
ഏപ്രിൽ 10 - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ഏപ്രിൽ 15 - പഞ്ചാബ് കിങ്സ്
ഏപ്രിൽ 19 - രാജസ്ഥാൻ റോയൽസ്
ഏപ്രിൽ 22 - ഗുജറാത്ത് ടൈറ്റൻസ്
ഏപ്രിൽ 28 - പഞ്ചാബ് കിങ്സ്
മേയ് 1 - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
മേയ് 4 - ചെന്നൈ സൂപ്പർ കിങ്സ്
മേയ് 7 - ഗുജറാത്ത് ടൈറ്റൻസ്
മേയ് 13 - സൺ റൈസേഴ്സ് ഹൈദരാബാദ്
മേയ് 16 - മുംബൈ ഇന്ത്യൻസ്
മേയ് 20 - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.