മൂന്നു വർഷത്തിനു ശേഷം തിരികെയെത്തിയ മൈതാനത്ത് ചെ​​​ന്നൈ ​മന്നന്റെ വെടിക്കെട്ട്; അത്യപൂർവ റെക്കോഡും

ഇന്ത്യൻ ക്രിക്കറ്റിൽ സമാനതകളില്ലാത്ത ഇഴയടുപ്പത്തിന്റെ കഥ പേറുന്നുണ്ട് ചെന്നൈയും ധോണിയും. റാഞ്ചിക്കാരനാണെങ്കിലും ത​ങ്ങളുടെ സ്വന്തം സൂപർ സ്റ്റാറാണ് ചെന്നൈക്കാർക്ക്​ ധോണിയാശാൻ. അതുപ്രകടമാക്കുന്നതായിരുന്നു തിങ്കളാഴ്ച ലഖ്നോക്കെതിരെ ബാറ്റുപിടിച്ച് ധോണിയെത്തിയപ്പോഴത്തെ ആവേശവും ആർപ്പുവിളികളും. നീണ്ട മൂന്നു വർഷത്തിനു ശേഷമായിരുന്നു എം.എ ചിദംബരം സ്റ്റേഡിയത്തിൽ ടീം കളിക്കുന്നത്.

അവസാന ഓവറിൽ ഇറങ്ങിയ ധോണി ആദ്യ പന്തിൽ തന്നെ അടിച്ചുപറത്തിയത് സിക്സ്. മാർക് വുഡ് എറിഞ്ഞ അടുത്ത പന്തും സിക്സ്. മൂന്നാമത്തെ പന്തിൽ പുറത്തായെങ്കിലും അതിനകം താരം ഐ.പി.എല്ലിൽ 5,000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടുകഴിഞ്ഞിരുന്നു. വിരാട് കോഹ്‍ലി, ശിഖർ ധവാൻ, ഡേവിഡ് വാർണർ, രോഹിത് ശർമ, സുരേഷ് റെയ്ന, എ.ബി ഡി വിലിയേഴ്സ് എന്നിവർ മാത്രമാണ് മുമ്പ് ഈ റെക്കോഡ് തൊട്ടവർ.

ഋതുരാജ് ഗെയ്ക്‍വാദ് ഒരിക്കലൂടെ തിളങ്ങിയ കളിയിൽ ഡെവൺ കോൺവെ, മുഈൻ അലി എന്നിവരും ചേർന്നാണ് ലഖ്നോക്കെതിരെ ചെന്നൈയെ ജേതാക്കളാക്കിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഋതുരാജ് അർധ സെഞ്ച്വറി പിന്നിട്ടു. ആദ്യ കളിയിൽ 92 അടിച്ച താരം ഇന്നലെ 31 പന്തിൽ 57 റൺസാണ് നേടിയത്. ബൗളിങ്ങിൽ മുഈൻ അലി 26 റൺസ് വിട്ടുനൽകി നാലു വിലപ്പെട്ട വിക്കറ്റുകളാണ് വീഴ്ത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT