കോവിഡ് കീഴടക്കിയ വർഷത്തിലും ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞത് ഐ.പി.എൽ 2020. എപ്രിൽ മെയ് മാസങ്ങളിലായി നടക്കേണ്ട ഐ.പി.എൽ കോവിഡ് കാരണം സെ്പറ്റംബർ 19 മുതൽ നവംബർ 10വരെ യു.എ.ഇയിൽ വെച്ചാണ് നടന്നത്.
ഗൂഗിളിൽ 2020ൽ ഇന്ത്യക്കാർ ഏറ്റവും തിരഞ്ഞത് ഐ.പി.എൽ ആണെന്നാണ് ഗൂഗിൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കൊറോണ വൈറസ്, യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്, ബിഹാർ തെരഞ്ഞെടുപ്പ്, ഡൽഹി തെരഞ്ഞെടുപ്പ് എന്നിവയാണ് ഗൂഗിളിൽ ട്രെൻഡിങ്ങായ മറ്റു കീ വേഡുകൾ. വ്യക്തികളിൽ ഇന്ത്യക്കാർ ഏറ്റവും തിരഞ്ഞത് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനെയാണ്. മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിയാണ് രണ്ടാമത്.
യുവേഫ യൂറോകപ്പ്, ഐ.സി.സി ട്വൻറി 20 ലോകകപ്പ്, ടോക്കിയോ ഒളിംപിക്സ് തുടങ്ങിയ പ്രധാന കായിക ടൂർണമെൻറുകളെല്ലാം മാറ്റിവെച്ചപ്പോഴും നടത്തിയ ഐ.പി.എൽ വലിയ വിജയമായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട കായിക ടൂർണമെെൻറന്ന ഖ്യാതി ഐ.പി.എൽ 2020 സ്വന്തമാക്കിയിരുന്നു. ബാർക് കണക്കുകൾ പ്രകാരം 400 ബില്യൺ വ്യൂവിങ് മിനുറ്റുകളാണ് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.