ഐ.പി.എൽ വാതുവെപ്പ് കേസ്: ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമം ഇല്ലാത്തതിനാലെന്ന് മുൻ ഡൽഹി പൊലീസ് കമീഷണർ

ന്യൂഡൽഹി: 2013 ലെ ഐ.പി.എൽ വാതുവെപ്പ് കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലമാണെന്ന് മുൻ ഡൽഹി പൊലീസ് കമീഷണർ നീരജ് കുമാർ. ഇന്ത്യയിൽ കായികരംഗത്തെ അഴിമതിക്കെതിരെ നിയമമില്ലാത്തതിനാലാണ് തെളിവുകളുണ്ടായിട്ടും ശ്രീശാന്ത് രക്ഷപ്പെട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു.

കായികമേഖലയിലെ അഴിമതി കൈകാര്യം ചെയ്യാൻ ആസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും സിംബാബ്‌വെയിലുമുള്ളത് പോലൊരു നിയമം ഇന്ത്യയിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീരജ് കുമാർ ഡൽഹി പൊലീസ് കമീഷണറായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം സ്‌പെഷൽ സെൽ ശ്രീശാന്തിനെയും രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് താരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവരെയും ഐ.പി.എൽ വാതുവെപ്പ് കേസിൽ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - IPL Betting Case: Sreesanth escaped due to vacuum of law: Former Delhi CP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.