ബംഗളൂരു: യു.എ.ഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ വാതുവെപ്പ് നടത്തിയ ആറംഗസംഘം പിടിയിൽ. ബുധനാഴ്ച രാവിലെയാണ് ബംഗളൂരു സ്വദേശികളായ ആറുപേരെ ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ആറുലക്ഷം രൂപയും മൊബൈല്‍ ഫോണുകളും ഇവരിൽനിന്നും പൊലീസ് പിടിച്ചെടുത്തു.
ബാനസ്വാടി, മല്ലേശ്വരം പൊലീസ് സ്റ്റേഷനുകളിലായി രണ്ടു കേസുകളും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും ജോയൻറ് കമീഷണര്‍ സന്ദീപ് പാട്ടീല്‍ അറിയിച്ചു. ഐ.പി.എൽ ആരംഭിച്ചതോടെ ബംഗളൂരുവിൽ വാതുവെപ്പ് സംഘങ്ങൾ വീണ്ടും സജീവമായിരിക്കുകയാണെന്നും വരും ദിവസങ്ങളിലും അന്വേഷണം ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന കളികളിൽ ഉൾപ്പെടെ ഇവർ വാതുവെപ്പ് നടത്തിയതായാണ് വിവരം. വിവിധ പ്രദേശങ്ങളിൽനിന്നായി മൊബൈൽ ഫോണിലൂടെയാണ് വാതുവെപ്പ് നടത്തുന്നത്. കഴിഞ്ഞ ഐ.പി.എൽ സീസണുകളിലും ലക്ഷങ്ങൾ വാതുവെപ്പിലൂടെ കൈമാറിയതായും പൊലീസ് കണ്ടെത്തിയിരുന്നു. 2020 സീസണിൽ ആദ്യമായാണ് വാതുവെപ്പ് നടത്തിയതിന് പ്രതികൾ പിടിയിലാകുന്നത്. ഒാരോ ബോളിനും റണ്ണിനും ടീമിെൻറ വിജയത്തിനും തോൽവിക്കും ഇവർ വാതുവെപ്പ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.